മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' രണ്ടിന്റെ ട്രെയിലര്‍ നാളെ, ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്

Published : Mar 28, 2023, 08:44 PM ISTUpdated : Apr 05, 2023, 04:46 PM IST
 മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' രണ്ടിന്റെ ട്രെയിലര്‍ നാളെ, ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്

Synopsis

മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' രണ്ടിന്റെ ട്രെയിലറിന്റെ ബിഹൈൻഡ് ദ സീൻ.

മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്‍വൻ' വലിയ രീതിയില്‍ ആരാധകരെ സ്വന്തമാക്കിയിരുന്നു. മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'പൊന്നിയിൻ സെല്‍വന്റെ' ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ 'പൊന്നിയിൻ സെല്‍വന്റെ' ട്രെയിലര്‍ നാളെ പുറത്തുവിടാനിരിക്കെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നു.

മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വനി'ല്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ജയം രവിയെയും ജയറാമിനെയുമൊക്കെ ട്രെയിലറിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയില്‍ കാണാം. എന്തായാലും പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. 'അഗ നാഗ' എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും.

കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ,  പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ ഒട്ടേറേ അഭിനേതാക്കളും  'പൊന്നിയിൻ സെല്‍വനി'ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്‍ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരില്‍ മണിരത്നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Read More: 'ഇനി ദൈവത്തിന് ഒരുപാട് ചിരിക്കാം', ഇന്നസെന്റിനെ കുറിച്ച് ഹൃദയസ്‍പര്‍ശിയായ കുറിപ്പുമായി മോഹൻലാല്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക