മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' രണ്ടില്‍ വിജയ് യേശുദാസും

By Web TeamFirst Published Mar 21, 2023, 6:22 PM IST
Highlights

'പൊന്നിയിൻ സെല്‍വൻ' സിനിമയുടെ രണ്ടാം ഭാഗത്തില്‍ വിജയ് യേശുദാസും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.

മണിരത്നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്‍വൻ' രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗത്തിനെ കുറിച്ച് ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഗായകനും ചില സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിക്കുകയും ചെയ്‍ത വിജയ് യേശുദാസും 'പൊന്നിയിൻ സെല്‍വൻ' രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വിജയ് യേശുദാസ് ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ വേഷമിട്ടിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടെന്ന് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു. എഡിറ്റിംഗ് ടേബിളില്‍ അദ്ദേഹത്തിന്റെ ഭാഗം വെട്ടി മാറ്റുകയായിരുന്നു. എന്നാല്‍ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗത്തില്‍ ചില ഫ്ലാഷ് ബാക്ക് സീനുകളില്‍ വിജയ് യേശുദാസുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിജയ് യേശുദാസ് ഒരു ഗാനവും മലയാളം പതിപ്പില്‍ ആലപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുള്ളതായി ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു.

Is doing a role in ? The buzz is that he had a small role in , but got chopped at the editing table! Now latest we hear is that it may be retained in some flashback scene in . However good news is that he has sung a song for (Mal) version! pic.twitter.com/Egq8msdKdv

— Sreedhar Pillai (@sri50)

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ 'പൊന്നിയിൻ സെല്‍വനി'ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരില്‍ മണിരത്നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.  എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Read More: 'ദളപതി വിജയ്‍യെ കുറിച്ച് ഒരു വാക്ക്', രശ്‍മികയുടെ പ്രതികരണം ഇങ്ങനെ

click me!