Ponniyin Selvan : മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം; 'പൊന്നിയിൻ സെൽവൻ' റിലീസ് പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Mar 02, 2022, 08:17 PM ISTUpdated : Mar 02, 2022, 11:35 PM IST
Ponniyin Selvan : മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം; 'പൊന്നിയിൻ സെൽവൻ' റിലീസ് പ്രഖ്യാപിച്ചു

Synopsis

ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്(Ponniyin Selvan). 

തിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം(Mani Ratnam) അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ്റെ'( Ponniyin Selvan) റീലീസ് തിയതി പ്രഖ്യാപിച്ചു. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. രണ്ടു ഭാഗങ്ങൾ ഉള്ള ചിത്രം നിർമ്മിച്ചിക്കുന്നത്. ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി. ഏ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ.

ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. 

കമല്‍ഹാസന്റെ 'വിക്ര'ത്തിനായി തോക്കെടുത്ത് ഫഹദ്, വീഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ്

കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രം 'വിക്രം' (Vikram) അടുത്തിടെയാണ് പൂര്‍ത്തിയായത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രത്‍നകുമാറും ലോകേഷ് കനകരാജും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. 'വിക്രം' പൂര്‍ത്തിയായതായി അറിയിച്ച് സംവിധായകൻ ലോകേഷ് കനകരാജ് ഫഹദുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

കമല്‍ഹാസന്റെ 'വിക്രം'  എന്ന സിനിമ പൂര്‍ത്തിയായതിന്റെ ആഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കേക്ക് മുറിച്ച് ആഘോഷിക്കുന്ന കമല്‍ഹാസനെ വീഡിയോയില്‍ കാണാമായിരുന്നു. സാങ്കേതിക പ്രവര്‍ത്തകര്‍ അടക്കമുള്ളവരെയും വീഡിയോയില്‍ കാണാമായിരുന്നു. ഫഹദിന് പുറമേ 'വിക്രം' ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് നരേൻ, കാളിദാസ് ജയറാം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 110 ദിവസങ്ങളാണ് 'വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് എഴുതിയാണ് ലോകേഷ് കനകരാജ് ഫഹദിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു ലോകേഷ് കനകരാജ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിയേറ്ററുകളില്‍ ചിരിയുടെ ഭൂകമ്പം; മികച്ച പ്രതികരണങ്ങളുമായി 'അടിനാശം വെള്ളപൊക്കം' പ്രദര്‍ശനം തുടരുന്നു
ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകരും ഡെലിഗേറ്റുകളും