മണിരത്‍നത്തിന്റെ പൊന്നിയൻ സെല്‍വൻ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Web Desk   | Asianet News
Published : Sep 09, 2021, 10:32 PM IST
മണിരത്‍നത്തിന്റെ പൊന്നിയൻ സെല്‍വൻ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Synopsis

പൊന്നിയൻ സെല്‍വൻ എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം  തമിഴ്‍നാട്ടില്‍.  

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയൻ സെല്‍വൻ. മണിരത്‍നം സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് പ്രത്യേകത. സിനിമയുടെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ പൊന്നിയൻ സെല്‍വന്റെ ചിത്രീകരണം തമിഴ്‍നാട്ടിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്. 

അടുത്തിടെ മധ്യപ്രദേശിലെ കൊട്ടാരത്തില്‍ ചില ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.  ഇനി പൊന്നിയൻ സെല്‍വൻ ചിത്രത്തിന്റെ ടീം തമിഴ്‍നാട്ടി ലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അവസാനത്തെ ഷെഡ്യൂളായിരിക്കും. ഊട്ടിയില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുകയെന്നുമാണ് റിപ്പോര്‍ടാ്ട്.

ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിക്രം, ജയം രവി, കാര്‍ത്തി, പ്രകാശ് രാജ്, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, ഐശ്വര്യ ലക്ഷ്‍മി, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്നു.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍