'വരികൾക്ക് ആ സിനിമയുടെ ആകെ ബജറ്റിനേക്കാൾ വലിയ തുക'; 'ഛോട്ടോ മുംബൈ'യിലെ 'ചെട്ടികുളങ്ങര'യെക്കുറിച്ച് മണിയൻപിള്ള

Published : May 18, 2025, 02:38 PM IST
'വരികൾക്ക് ആ സിനിമയുടെ ആകെ ബജറ്റിനേക്കാൾ വലിയ തുക'; 'ഛോട്ടോ മുംബൈ'യിലെ 'ചെട്ടികുളങ്ങര'യെക്കുറിച്ച് മണിയൻപിള്ള

Synopsis

അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2007 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം

റീ റിലീസ് ട്രെന്‍ഡിന്‍റെ ഭാഗമായി മലയാളത്തിലെത്തി ശ്രദ്ധേയ വിജയങ്ങള്‍ നേടിയ ചിത്രങ്ങളില്‍ പലതും മോഹന്‍ലാലിന്‍റേതായിരുന്നു. സ്ഫടികവും മണിച്ചിത്രത്താഴും ദേവദൂതനുമൊക്കെ അക്കൂട്ടത്തില്‍ പെടും. ആ നിരയിലേക്കുള്ള അടുത്ത എന്‍ട്രിയാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2007 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം. വന്‍ വിജയം നേടിയ രാജമാണിക്യത്തിന് ശേഷം അന്‍വര്‍ റഷീദ് ഒരുക്കിയ ചിത്രം മോഹന്‍ലാലിന്‍റെ സിനിമാജീവിതത്തിലെ വേറിട്ട ഒന്നാണ്. ഫോര്‍ട്ട് കൊച്ചിയും കാര്‍ണിവലുമൊക്കെ പശ്ചാത്തലമാക്കി ഒരുക്കിയ കളര്‍ഫുള്‍ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഇന്‍ട്രൊഡ‍ക്ഷന്‍ ഒരു ഗാനത്തിലൂടെ ആയിരുന്നു. പ്രേംനസീര്‍ നായകനായ 1975 ചിത്രം സിന്ധുവിലെ ഹിറ്റ് ഗാനം ചെട്ടികുളങ്ങര ഭരണിനാളില്‍ പുനരാവിഷ്കരിക്കുന്ന ഗാനത്തിലൂടെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രമായ വാസ്കോയെ അവതരിപ്പിച്ചത്. ഇപ്പോഴിതാ അതിനു പിന്നിലുള്ള അധ്വാനത്തെക്കുറിച്ച് പറയുകയാണ് ഛോട്ടോ മുംബൈ നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു. 

"സിന്ധു എന്ന ചിത്രത്തിന്‍റെ ആകെ ബജറ്റിനേക്കാള്‍ വലിയ തുകയാണ് ആ ഗാനത്തിന്‍റെ വരികള്‍ക്ക് മാത്രമായി എച്ച്എംവിക്ക് നല്‍കേണ്ടിവന്നതെന്ന് മണിയന്‍പിള്ള രാജു പറയുന്നു. പാട്ടിന്‍റെ റൈറ്റ്സ് വാങ്ങണം എന്നതായിരുന്നു ആദ്യ കടമ്പ. ശ്രീകുമാരന്‍ തമ്പി സാര്‍ എഴുതിയ പാട്ടാണ്. അര്‍ജുനന്‍ മാഷ് ആണ് മ്യൂസിക്. പക്ഷേ അതിന്‍റെ റൈറ്റ്സ് അവര്‍ക്ക് അല്ല. മുംബൈയിലുള്ള എച്ച്എംവിയുടെ കൈയിലായിരുന്നു അതിന്‍റെ റൈറ്റ്സ്. അവരോട് ചോദിച്ചപ്പോള്‍ ആദ്യം നാല് ലക്ഷം രൂപ പറഞ്ഞു. വിലപേശി ആ പാട്ടിന്‍റെ വരികള്‍ക്ക് അവസാനം ഞാന്‍ കൊടുത്തത് രണ്ടേമുക്കാല്‍ ലക്ഷം രൂപയാണ്. അന്ന് നസീര്‍ സാറിനെ വച്ച് എടുത്തപ്പോള്‍ ആ പടത്തിന് ആകെ ചെലവായത് രണ്ടര ലക്ഷം രൂപയാണ്. റൈറ്റ്സിനെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി സാറിന് ഒരു തെറ്റിദ്ധാരണയൊക്കെ ഉണ്ടായിരുന്നു. പക്ഷേ പറഞ്ഞപ്പോള്‍ തമ്പി സാറിന് മനസിലായി കാര്യങ്ങള്‍", മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ഛോട്ടാ മുംബൈയുടെ റീ റിലീസ് ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുക. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നുമാണ് ഇത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു