'സർജറി ചെയ്തത് കൊണ്ട് അന്ന് ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടായിരുന്നു'; തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു

Published : Aug 30, 2025, 08:52 AM IST
Maniyanpilla Raju

Synopsis

ചെവി വേദനയായിരുന്നു തനിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് എന്നാണ് മണിയൻപിള്ള രാജു പറയുന്നത്. പിന്നീട് എം.ആർ.ഐ എടുത്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

മലയാളത്തിലെ പ്രിയപ്പെട്ട നടനും നിർമ്മാതാവുമാണ് മണിയൻപിള്ള രാജു. നിരവധി സിനിമകളിൽ നടനായി മികച്ച പ്രകടനം നടത്തിയ മണിയൻപിള്ള രാജു ഒരുപാട് മികച്ച സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിന് കാൻസർ സ്ഥിരീകരിക്കുന്നത്. ഇപ്പോഴിതാ രോഗത്തിലൂടെ കടന്നുപോയപ്പോഴുണ്ടായ അവസ്ഥകളെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. ചെവി വേദനയായിരുന്നു തനിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് എന്നാണ് മണിയൻപിള്ള രാജു പറയുന്നത്. പിന്നീട് എം.ആർ.ഐ എടുത്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

"ചെവി വേദനയായിരുന്നു തുടക്കം, അപ്പോൾ ഇ.എന്‍.ടി ഡോക്ടര്‍മാരേയും കാണിച്ചു, തുടരും സിനിമയുടെ ലൊക്കേഷനിലുള്ളപ്പോള്‍ കൊട്ടിയത്തുള്ള ഡോക്ടര്‍ കനകരാജിന്റെ അടുത്തു പോയി. എക്‌സ് റേ നോക്കിയപ്പോള്‍ പല്ലിന്റെ അവിടെയുള്ള ഞരമ്പ് ബ്ലോക് ആയതുകൊണ്ടാണ് വേദനയെന്ന് പറഞ്ഞു. സ്റ്റീലിന്റെ പല്ലായിരുന്നു അവിടെ, അത് ഇളക്കി മാറ്റി സെറാമിക് പല്ല് വെച്ചു. പക്ഷെ പിറ്റേന്ന് വീണ്ടും വേദനവന്നു. മൂത്തമകന്‍ അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. എംആര്‍ഐ എടുക്കാമെന്ന് പറഞ്ഞു. എനിക്ക് എംആര്‍ഐ പേടിയാണ്. ലിഫ്റ്റും ഇടുങ്ങിയ മുറിയുമെല്ലാം പേടിയുള്ള ആളാണ് ഞാന്‍. സ്‌കാന്‍ ചെയ്തപ്പോള്‍ രോഗം കണ്ടെത്തി. അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തു. റേഡിയേഷന്‍ സമയത്ത് ഞാന്‍ ഡോക്ടറോട് ചോദിച്ചു, ഓണ സീസണാണ്, എല്ലായിടത്തും ഓഫറുണ്ട്. 30 റേഡിയേഷന്‍ എന്നുള്ളത് 29 ആക്കി കുറച്ചൂടേ' 82 കിലോയില്‍ നിന്നും 16 കിലോ കുറച്ചു, സര്‍ജറി ചെയ്തതു കൊണ്ട് തന്നെ ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നു." ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മണിയൻപിള്ള രാജുവിന്റെ തുറന്നുപറച്ചിൽ.

മോഹൻലാൽ തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തറിങ്ങിയ തുടരും ആയിരുന്നു മണിയൻപിള്ള രാജു അഭിനയിച്ച പുതിയ ചിത്രം. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന 'ഭ ഭ ഭ'യിലും മണിയൻപിള്ള രാജു വേഷമിടുന്നുണ്ട്.

 

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ