'ഇത്തരം മനുഷ്യരോടാണ് നമ്മൾ പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്'; മഞ്ജു സുനിച്ചൻ

Web Desk   | Asianet News
Published : Dec 24, 2020, 10:06 AM ISTUpdated : Dec 24, 2020, 10:27 AM IST
'ഇത്തരം മനുഷ്യരോടാണ് നമ്മൾ പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്'; മഞ്ജു സുനിച്ചൻ

Synopsis

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല. അതൊരു സന്യാസം ആണെന്നും മഞ്ജു സുനിച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. 

സിസ്റ്റർ അഭയ കേസിലെ വിധിയെ ഒരേമനസ്സോടെയാണ് കേരള ജനത സ്വീകരിച്ചത്. താരങ്ങൾ ഉൾപ്പെടെ കോടതി വിധിയിൽ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വിഷയത്തിൽ നടിയും ബിഗ് ബോസ് താരവുമായ മഞ്ജു സുനിച്ചന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ല. അതൊരു സന്യാസം ആണെന്നും മഞ്ജു സുനിച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം മനുഷ്യരോടാണ് നമ്മൾ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നതെന്നും മഞ്ജു കുറിക്കുന്നു.

മഞ്ജു സുനിച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്

ധ്യാനയോഗത്തിനു ശേഷം നിങ്ങൾ ഒച്ചയുണ്ടാക്കാത്ത പൈസ നേർച്ചയിടാൻ പറഞ്ഞ(നോട്ട് )ഒരു അച്ഛനെ ഞാൻ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്.എന്റെ ചെറിയ പ്രായത്തിൽ പോലും ഞാൻ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയിൽ നേർച്ചയിടാൻ ചുരുട്ടി വെച്ചിരുന്നത് വീട്ടിൽ നിന്ന് തന്നുവിട്ട 50പൈസയാണ്.. ഇന്നിപ്പോൾ ആ ഞെട്ടലിൽ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാൻ സാധിക്കുന്നു.. 
തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ല. അതൊരു സന്യാസം ആണ്.. അത് മനസിലാക്കാത്തിടത്തോളം അവർ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്..തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാൾ താഴെ നിൽക്കുന്ന മനുഷ്യർ.. 
ഇത്തരം മനുഷ്യരോടാണ് നമ്മൾ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ.. രാജു ചേട്ടൻ മുത്താണ്

ധ്യാനയോഗത്തിനു ശേഷം നിങ്ങൾ ഒച്ചയുണ്ടാക്കാത്ത പൈസ നേർച്ചയിടാൻ പറഞ്ഞ(നോട്ട് )ഒരു അച്ഛനെ ഞാൻ ആറാം ക്ലാസ്സിലോ ഏഴാം...

Posted by Manju Sunichen on Tuesday, 22 December 2020

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ