
കഴിഞ്ഞ 50 വര്‍ഷമായി വെള്ളിത്തിരയിലെ സ്ഥിരം സാന്നിദ്ധ്യമായ ആരാധകരുടെ സ്വന്തം ബിഗ് ബിക്ക് ഇന്ന് 78-ാം പിറന്നാളാണ്. ബോളിവുഡിലെ അതുല്യ കലാകാരന് പ്രായമായെങ്കിലും ആരാധകരുടെ മനസിൽ അദ്ദേഹം ഇന്നും ആ പഴയ ബച്ചൻ തന്നെയാണ്. ഭാഷാ ഭേദമെന്യേ നിരവധി ആരാധകരും അദ്ദേഹത്തിനുണ്ട്. 78ലേക്ക് കടക്കുന്ന അമിതാഭ് ബച്ചന് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മലായാളികളുടെ പ്രിയ താരങ്ങളായ മോഹൻലാലും മഞ്ജു വാര്യരും.
"ഇന്ത്യൻ സിനിമയുടെ ഒരു യഥാർത്ഥ രത്നം! ജന്മദിനാശംസകൾ അമിതാഭ് ബച്ചൻ ജി. സ്നേഹവും പ്രാർത്ഥനയും"; എന്നാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
A true gem of the Indian Cinema! Happy Birthday Amitabh Bachchan ji. Love and prayers.
Posted by Mohanlal on Saturday, 10 October 2020
"ജന്മദിനാശംസകൾ അമിതാഭ് ബച്ചൻ സർ! തലമുറകൾക്ക് പ്രചോദനമായതിന് നന്ദി! ദൈവം നിങ്ങളെ കൂടുതൽ സമൃദ്ധമായി അനുഗ്രഹിക്കട്ടെ", മഞ്ജു വാര്യർ കുറിച്ചു.
Happy birthday @amitabhbachchan sir ! Thank you for inspiring generations ! God bless you in even more abundance ! 🙏
Posted by Manju Warrier on Saturday, 10 October 2020
ബോളിവുഡ് താരങ്ങളും ബിഗ് ബിയ്ക്ക് പിറന്നാളാശംകളുമായി രംഗത്തെത്തിയിരുന്നു. 1969ല്‍ പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനിലെ പ്രകടനത്തോടെയാണ് അമിതാഭ് ബച്ചനെ ആരാധകര്‍ ഏറ്റെടുക്കുന്നത്. പിന്നീടിങ്ങോട്ട് ഏകദേശം 200 ഓളം ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലെത്തി ആരാധകരെ ഹൃദയങ്ങളെ അദ്ദേഹം കീഴടക്കി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ