
മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദ പ്രീസ്റ്റ്. മഞ്‍ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. ജോഫിൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സിനിമയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മഞ്‍ജു വാര്യര്‍. മഞ്‍ജു വാര്യര്‍ തന്നെയാണ് സന്തോഷം അറിയിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തിയറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ എത്തുന്നതിലാണ് തന്റെ സന്തോഷമെന്നും മഞ്‍ജു വാര്യര്‍ പറയുന്നു.
നമസ്‍കാരം, ദ പ്രീസ്റ്റ് എന്ന സിനിമ റിലീസായി. നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയെ കുറിച്ച് എനിക്ക് ചില സന്തോഷങ്ങളുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. ഞാൻ മമ്മൂക്കയുടെ കൂടെ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. അതിനൊപ്പം തന്നെ ജോഫിൻ എന്ന പുതുമുഖ സംവിധായകന്റെ കഴിവ് പുറത്തെടുത്ത, ആന്റോ ചേട്ടനും ബി ഉണ്ണികൃഷ്‍ൻ സാറും ഇവരെല്ലാവരും കൂടെ തന്നെ നിര്‍മിക്കുന്ന വളരെ അധികം പ്രതിഭയുള്ള അഭിനേതാക്കള്‍ അഭിനയിച്ച നല്ലൊരു സിനിമയാണ് സിനിമയാണ് ദ പ്രീസ്റ്റ്. ഇതിനെക്കാളുമൊക്കെ എനിക്ക് ഏറെ സന്തോഷം തോന്നിയത് ഏറെക്കാലം കഴിഞ്ഞ് ഇൻഡസ്‍ട്രി വീണ്ടും സജീവമാകുമ്പോള്‍ തിയറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ എത്തുന്നുവെന്നതാണ്. കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് കൊണ്ടുവരാനായിട്ട് പ്രധാന പങ്കുവഹിച്ച ഒരു സിനിമ കൂടിയാണ് ദ പ്രീസ്റ്റ് എന്നറിഞ്ഞപ്പോള്‍ അതില്‍ ഒരു പ്രധാനപ്പെട്ട ഭാഗം വഹിക്കാൻ എനിക്കും സാധിച്ചുവെന്നറിയുന്നതിലാണ് സന്തോഷവും അഭിമാനവും തോന്നുന്നത്. തിയറ്ററിലേക്ക് വന്നവര്‍ക്ക് നന്ദി, ഇനി കാണാനുള്ളവരും തിയറ്ററില്‍ വന്ന് തന്നെ കാണണം. ഞങ്ങള്‍ക്ക് തന്ന സ്‍നേഹത്തിനും പ്രോത്സാഹനത്തിനും മലയാളി പ്രേക്ഷകരോട് മനസ് നിറഞ്ഞ സ്നേഹം അറിയിക്കുന്നുവെന്നും മഞ്‍ജു വാര്യര്‍ പറയുന്നു.
കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്.
ഹരിനാരായണന്‍ ഗാനരചന നിര്‍വഹിച്ച സിനിമയുടെ സംഗീത സംവിധായകൻ രാഹുല്‍രാജും ഗായിക സുജാതയുമായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ