'നഷ്ടങ്ങളുടെ വർഷത്തിൽ നികത്താനാവാത്ത ഒരു നഷ്ടം കൂടി'; സച്ചിക്ക് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം

By Web TeamFirst Published Jun 18, 2020, 11:28 PM IST
Highlights

അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. 

ന്തരിച്ച സംവിധായകൻ സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടി മഞ്ജു വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം അനുശോചനം അറിയിച്ചത്. 'നഷ്ടങ്ങളുടെ വർഷത്തിൽ നികത്താനാവാത്ത ഒരു നഷ്ടം കൂടി... പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികൾ' എന്ന്  മഞ്ജു വാര്യര്‍ കുറിച്ചു. നൈല ഉഷ, നിവിന്‍ പോളി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്.

RIP Sachy sir 💔
Big Loss for Malayalam Cinema pic.twitter.com/gHAx7sVeGX

— Rajisha Vijayan (@rajisha_vijayan)

അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം. നാളെ കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം രവിപുരം ശ്‍മശാനത്തില്‍ സംസ്‍ക്കരിക്കും. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. 
 

click me!