ഭാവന കരുത്തിന്റെ പ്രതീകം; അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമെന്നും മഞ്ജു വാര്യർ

By Web TeamFirst Published Aug 23, 2022, 2:02 PM IST
Highlights

കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്ൻ പരിപാടിയിലാണ് മഞ്ജുവിന്റെ പ്രതികരണം.

കൊച്ചി: കരുത്തിന്റെ പ്രതീകമാണ് നടി ഭാവനയെന്ന് മഞ്ജു വാര്യർ. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്ൻ പരിപാടിയിലാണ് മഞ്ജുവിന്റെ പ്രതികരണം.

അതേസമയം, നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന.  'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുണ്‍ റുഷ്‍ദി ആണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്.  ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ചിത്രത്തിന്‍രെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കയാണ്. 

'രാജുവേട്ടാ' എന്ന് വിളിച്ച് ഒരു മേയര്‍ പരിപാടിയിലേക്ക് ക്ഷണിക്കുന്നത് ഇതാദ്യം; പൃഥ്വിരാജ്

ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് .ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. 'ഇഒ എലിയാവൂ കോഹൻ' എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 

അജിത്തിന്റെ 'എകെ 61‍' എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. ഒരു കവർച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് എകെ 61 എന്നാണ് റിപ്പോർട്ടുകൾ. ബോണി കപൂറാറാണ് ചിത്രത്തിന്റെ നി‍ർമ്മാണം. സന്തോഷ് ശിവൻ സംവിധാനം നിർവഹിച്ച ജാക്ക് ആന്റ് ജിൽ ആണ് മഞ്ജു വാര്യരുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് റിലീസിനായി കാത്തിരിക്കുന്ന മഞ്ജുവിന്റെ അടുത്ത ചിത്രം. 

click me!