
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മഞ്ജുവാര്യർ. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് താരം എപ്പോഴും ബിഗ് സ്ക്രീനിൽ എത്താറുള്ളത്. അഭിനയത്തിൽ മാത്രമല്ല നൃത്ത രംഗത്തും തന്റേതായ വ്യക്തി മുദ്രപതിപ്പിക്കാൻ മഞ്ജുവാര്യർക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോക നൃത്ത ദിനത്തിൽ ഒരു ചിത്രത്തിലൂടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ് മഞ്ജു.
ഒരു ഫീനിക്സ് പക്ഷിയെ പോലെ വായുവിലേക്ക് പറന്നുയരുന്ന പോസിലാണ് മഞ്ജുവിനെ ചിത്രത്തിൽ കാണാനാവുക. 'നർത്തകർക്ക് പറക്കാൻ ചിറകുകൾ ആവശ്യമില്ല' ചിറകിന്റെ ആവശ്യമില്ല എന്ന കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിൽ താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
ലോക്ക്‌ഡൗൺ കാലത്തും തന്റെ ഡാൻസ് പ്രാക്റ്റീസിന് സമയം കണ്ടെത്തുകയാണ് മഞ്ജു. 'ആശയകുഴപ്പത്തിലാണോ എങ്കിൽ നൃത്തം ചെയ്യൂ' എന്ന ക്യാപ്ഷനോടെ ലോക്ക്‌ഡൗൺ കാലത്ത് മഞ്ജു പങ്കുവച്ച കുച്ചിപ്പുടി പരിശീലിക്കുന്ന വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ