മിസ്റ്റര്‍ എക്സുമായി മഞ്‍ജു വാര്യര്‍, ഇതാ തമിഴകത്ത് വീണ്ടും ഹിറ്റിനായി നടിയൊരുങ്ങുന്നു

Published : Nov 09, 2024, 03:40 PM IST
മിസ്റ്റര്‍ എക്സുമായി മഞ്‍ജു വാര്യര്‍, ഇതാ തമിഴകത്ത് വീണ്ടും ഹിറ്റിനായി നടിയൊരുങ്ങുന്നു

Synopsis

തമിഴകത്ത് വീണ്ടും മഞ്‍ജു വാര്യര്‍.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് മഞ്‍ജു വാര്യര്‍. മഞ്‍ജു വാര്യര്‍ വീണ്ടും തമിഴിലെത്തുന്ന ചിത്രമാണ് മിസ്റ്റര്‍ എക്സ്. ആര്യ ആണ് നായക വേഷത്തിലുണ്ടാകുക. എഫ്ഐആര്‍' ഒരുക്കിയ മനു ആനന്ദാണ് സംവിധാനം ചെയ്യുന്നത്.

ശരത് കുമാറും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ആര്യക്കും ഗൗതം കാര്‍ത്തിക്കിനും ഒപ്പമുണ്ടാകും. അതുല്യ രവിയും റെയ്‍സ വില്‍സണുമുള്ള ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുള്‍ വിൻസെന്റാണ്. ധിബു നിനാൻ തോമസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

'അസുരൻ' എന്ന ഹിറ്റ് തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയ മഞ്‍ജു വാര്യര്‍ അന്നാട്ടിലെ അരങ്ങേറ്റം ഗംഭീരമാക്കിയെന്നായിരുന്നു പ്രേക്ഷകാഭിപ്രായം. മഞ്‍ജു വാര്യരുടേതായി വേട്ടയ്യനാണ് തമിഴില്‍ ഒടുവില്‍ എത്തിയത്. തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ വൻ ഹിറ്റായി മാറിയിരുന്നു. രജനികാന്തിന്റെ ഹിറ്റായ വേട്ടയ്യൻ സിനിമയുടെ സംവിധാനം ടി ജെ ജ്ഞാനവേല്‍ ആണ്.

അജിത്ത് നായകനായ തുനിവ് എന്ന സിനിമയിലും മഞ്‍ജു വാര്യരുണ്ടായിരുന്നു. എച്ച് വിനോദാണ് തുനിവിന്റെ സംവിധാനം നിര്‍വഹിച്ചത്. നിരവ് ഷായായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. സമുദ്രക്കനി, ജോണ്‍ കൊക്കെൻ, അജയ് കുമാര്‍, വീര, ജി എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശൻ, ശങ്കര്‍, ദര്‍ശൻ, ബാല ശരണവണ്‍, ചിരാഗ് ജനി, റിതുരാജ് സിംഗ്, സിജോയ് വര്‍ഗീസ്, പവനി റെഡ്ഡി തുടങ്ങി ഒട്ടേറെ പേര്‍ വേഷമിട്ട തുനിവ്‍ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ബോണി കപൂറാണ്. വിജയ്‍യുടെ 'വാരിസി'നൊപ്പം ആയിരുന്നു അജിത്ത് ചിത്രം 'തുനിവും' റിലീസ് ചെയ്‍തത്. അജിത്ത് കുമാറിന്റെ തുനിവിലെ ജിബ്രാന്റെ സംഗീതത്തിലുള്ള ഗാനങ്ങളും വൻ ഹിറ്റായി മാറിയിരുന്നു.

Read More: ഐ ആം കാതലൻ ശരിക്കും എത്ര നേടി?, പ്രേമലു ഇഫക്റ്റ് വര്‍ക്കായോ?, കളക്ഷനില്‍ നസ്‍ലെന് സര്‍പ്രൈസുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക