
എഡിറ്റര്‍ എന്ന നിലയില്‍ മാത്രമല്ല കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നവനിര സംവിധായകരുടെയും ലുക്ക് ആന്‍ഡ് ഫീല്‍ തീരുമാനിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ് സൈജു ശ്രീധരന്‍. ഇപ്പോഴിതാ തന്‍റെ സംവിധാന അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സൈജു. മഞ്ജു വാര്യരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്.
കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്നു സൈജു ശ്രീധരൻ. സൈജു ശ്രീധരൻ, ശബ്ന മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റർ. മഞ്ജു വാര്യരെ കൂടാതെ മാമുക്കോയ, നഞ്ചിയമ്മ തുടങ്ങിയ പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സുഷിൻ ശ്യാം സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
മൂവി ബക്കറ്റ്, പെയിൽ ബ്ലൂ ഡോട്ട് ഫിലിംസ്, കാസ്റ്റ് ആൻഡ് കൊ എൻ്റർടെയ്ൻമെൻ്റ്സ് എന്നീ ബാനറുകളില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. കോ പ്രൊഡ്യുസർ രാഹുൽ രാജീവ്, സുരാജ് മേനോൻ, ആർട്ട് ഡയറക്ടർ അപ്പുണ്ണി സാജൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, ചമയം റോണക്സ് സേവ്യർ, സ്റ്റണ്ട് ഇർഫാൻ അമീർ, കൺട്രോളർ കിഷോർ പുറക്കാട്ടിരി. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം. പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : ഈ സീസണിലെ അടുത്ത മത്സരാര്‍ഥി; സൂചനകളുമായി മോഹന്‍ലാല്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ