
കൊച്ചി: പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് .സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
നടൻ സലിംകുമാറിന്റെ മകൻ ചന്ദു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവരാണ്. സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. നേരത്തെ സിനിമയുടെ ടൈറ്റിൽ അന്നൗസ്‌മെന്റ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചകൾ സൃഷ്ടിച്ചിരുന്നു.
കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖികരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സ്' പറയുന്നത്. യഥാർത്ഥ സംഭവമായത് കൊണ്ട് തന്നെ വളരെയധികം തയാറെടുപ്പുകൾക്ക് ശേഷമാണു ചിദംബരവും സംഘവും ചിത്രത്തിന്റെ ഷൂട്ടിംങിലേക്ക് കടന്നത്. ടെക്കിനിക്കൽ ഡിപ്പാർട്ടിമെന്റിൽ പ്രഗത്ഭരെ അണിനിരത്തുന്ന ചിത്രം 2024 ജനുവരിയിൽ തീയേറ്ററുകളിലെത്തും. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്.
ഷൈജു ഖാലിദാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റർ - വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം - സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശേരി, കോസ്റ്റും ഡിസൈനർ - മഹ്സർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടർ - വിക്രം ദഹിയ, സൗണ്ട് ഡിസൈൻ - ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ,ഷിജിൻ ഹട്ടൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടർ - ഗണപതി, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്ത്,പി ആർ & മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
വിനായകനെ അവാർഡ് വേദിയിലേക്ക് സെക്യൂരിറ്റി കടത്തിവിട്ടില്ല; പക്ഷെ വിനായകന്‍ ചെയ്തത്.!
രണ്‍ബീറിന്‍റെ 'എ പടം' റെക്കോഡ് തകര്‍ക്കുമോ പ്രഭാസ്; കണക്കുകള്‍ പറയുന്നത്.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ