ആര്‍എസ്എസായ ജയമോഹനനെ 'മഞ്ഞുമ്മല്‍ ബോയ്സ് പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ട: സതീഷ് പൊതുവാള്‍

Published : Mar 11, 2024, 09:17 AM IST
ആര്‍എസ്എസായ ജയമോഹനനെ 'മഞ്ഞുമ്മല്‍ ബോയ്സ് പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ട: സതീഷ് പൊതുവാള്‍

Synopsis

കടുത്ത മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരത്തിന്‍റെ പിതാവും സംവിധായകനും നടനുമായ സതീഷ് പൊതുവാള്‍.

കൊച്ചി: തമിഴ്നാട്ടില്‍ വന്‍ വിജയം നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെ മുന്‍നിര്‍ത്തി മലയാളികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി തമിഴ്, മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു. മ‍ഞ്ഞുമ്മല്‍ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള ചിത്രങ്ങളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് ഇതെന്ന് ജയമോഹന്‍ കുറിച്ചത്.

ഇപ്പോള്‍ ഇതിന് കടുത്ത മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരത്തിന്‍റെ പിതാവും സംവിധായകനും നടനുമായ സതീഷ് പൊതുവാള്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സതീഷ് പൊതുവാള്‍ ജയമോഹനെ ശക്തമായി വിമര്‍ശിക്കുന്നത്. 

മഞ്ഞുമ്മല്‍ ബോയ്സിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ്. ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന്  ആരുമില്ല കയ്യിൽ ചരടുകെട്ടിയവരുമില്ല. പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത് . അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ലെന്ന് സതീഷ് പൊതുവാള്‍ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ആര്‍എസ്എസ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ.കെ.ജോണിയാണ്.  കാരണം , ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ്. ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന്  ആരുമില്ല കയ്യിൽ ചരടുകെട്ടിയവരുമില്ല പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത് . അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ല. അല്ലാതെ പുളിശ്ശേരി കുടിച്ച് വളിവിട്ടു നടക്കുന്ന ആറാം തമ്പുരാന് വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിൻ്റെ സത്ത . ജയമോഹനേപ്പോലെ ഒരു ആര്‍എസ്എസുകാരനെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.

നേരത്തെ മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും. തമിഴില്‍ എഴുതിയ ബ്ലോഗിലൂടെയാണ് ജയമോഹന്‍റെ പരാമര്‍ശങ്ങള്‍ നടത്തിയത്. അതേ സമയം ബ്ലോഗിനെതിരെ മലയാളത്തില്‍ നിന്നും ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. 

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം, സംവിധാനം, നടന്‍ അടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

'മഞ്ഞുമ്മല്‍ ഇതുവരെ ഒരു ഒടിടിയും എടുത്തിട്ടില്ല; ഒടിടി കുമിള പൊട്ടിയോ?'; ട്രേഡ് അനലിസ്റ്റിന്‍റെ വാക്കുകള്‍

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ