
ചെന്നൈ: 'മഞ്ഞുമ്മൽ ബോയ്സ്' മലയാളത്തിലെ സമീപകാലത്തെ വന്‍ ഹിറ്റുകളില്‍ ഒന്നാകാന്‍ പോവുകയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. കൊടെക്കനാലിലെ ഗുണ കേവില്‍ അകപ്പെട്ട സുഹൃത്തിനെ രക്ഷിച്ച ഒരു സൗഹൃദ സംഘത്തിന്‍റെ കഥയാണ് ചിത്രം.
കേരളത്തില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്വാസംവിടാതെ കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന് റിലീസ് ദിനത്തില്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായി. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഷോകള്‍ വര്‍ദ്ധിപ്പിച്ചതും ബോക്സ് ഓഫീസില്‍ ഗുണകരമായി എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
മൂന്ന് ദിവസത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ നിന്നും ചിത്രം 10.8 കോടി നേടിയെന്നാണ് സാക്നില്‍ക് പറയുന്നത്. അതേ സമയം ചിത്രം തമിഴ്നാട്ടിലും വലിയ പ്രതികരണം ഉണ്ടാക്കുന്നു എന്നാണ് വിവരം. ഹൈപ്പിന് വേണ്ടി പറയുന്നതല്ല, പ്രേമത്തിന് ശേഷം തമിഴ്നാട്ടില്‍ വലിയ പ്രതികരണം ഉണ്ടാക്കുന്ന ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ് മാറിയെന്നാണ് ചില ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
പ്രത്യേകിച്ച് ചിത്രത്തിലെ കമലഹാസന്‍റെ ഗുണ ചിത്രത്തിലെ ഗാനവും റഫറന്‍സും തമിഴ് പ്രേക്ഷകരെ നന്നായി ആകര്‍ഷിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നു. ചെന്നൈ, കോയമ്പത്തൂര്‍, ട്രിച്ചി പോലുള്ള സ്ഥലങ്ങളിലെ മെയിന്‍ സെന്‍ററുകളില്‍ ഒരു ഷോയായി കളിച്ചിരുന്ന 'മഞ്ഞുമ്മൽ ബോയ്സ്' ഷോകള്‍ വര്‍ദ്ധിപ്പിച്ചുവെന്നാണ് വിവരം.
ടൈറ്റിലില്‍ ഗുണയിലെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട് 'മഞ്ഞുമ്മൽ ബോയ്സ്' . അതാണ് പല തമിഴ് ട്വിറ്റര്‍ ഹാന്‍റിലുകളിലും വൈറലാകുന്നത്. അതേ സമയം തമിഴ് സിനിമകള്‍ കേരളത്തില്‍ നേട്ടം ഉണ്ടാക്കുന്നത് പോലെ ഇത്തരം ഗുണനിലവാരമുള്ള ചിത്രങ്ങളിലൂടെ മോളിവുഡിന് തമിഴ് നാട്ടിലും നേട്ടം ഉണ്ടാക്കാം എന്നാണ് ചിലര്‍ എക്സില്‍ എഴുതുന്നത്.
ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പുതുമ നിറഞ്ഞ മറ്റൊരു കാഴ്‍ചയാണ് സമ്മാനിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സംഗീതം നിര്‍വഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്.
ആ നേട്ടത്തില്‍ മലയാളത്തില്‍ മമ്മൂട്ടി തന്നെ താരം; മമ്മൂട്ടിക്ക് മൂന്ന്, മോഹന്‍ലാലിന് രണ്ട്.!
ഇത്തവണത്തെ പൊങ്കാലയും ഇലക്ഷനും തമ്മിലെന്ത്?: സുരേഷ് ഗോപിയുടെ ഉത്തരം ഇങ്ങനെ.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ