'ഭ്രമയുഗ'മോ 'പ്രേമലു'വോ അല്ല! റിലീസിന് മുന്‍പ് യുകെയിൽ 11 ഹൗസ്‍ഫുൾ ഷോ ബുക്കിംഗുമായി ഞെട്ടിച്ച് ഒരു മലയാളചിത്രം

Published : Feb 20, 2024, 10:52 PM IST
'ഭ്രമയുഗ'മോ 'പ്രേമലു'വോ അല്ല! റിലീസിന് മുന്‍പ് യുകെയിൽ 11 ഹൗസ്‍ഫുൾ ഷോ ബുക്കിംഗുമായി ഞെട്ടിച്ച് ഒരു മലയാളചിത്രം

Synopsis

ഈ സിനിമയ്ക്ക് ഇത്രയും കാത്തിരിപ്പോ? അമ്പരപ്പിച്ച് യുകെ ബുക്കിംഗ്

മലയാള സിനിമയുടെ വിദേശ മാര്‍ക്കറ്റില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഒരുകാലത്ത് ഗള്‍ഫ് മാത്രമായി ചുരുങ്ങിയതായിരുന്നു മോളിവുഡിന്‍റെ ഓവര്‍സീസ് മാര്‍ക്കറ്റ് എങ്കില്‍ ഇന്ന് കാര്യങ്ങള്‍ അപ്പാടെ മാറിയിട്ടുണ്ട്. യുഎസ്, യുകെ, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ ഓരോ പുതിയ ചിത്രം വരുമ്പോഴും അതിന്‍റെ എണ്ണവും വ്യാപ്തിയും കൂടുന്നുമുണ്ട്. ഇപ്പോഴിതാ റിലീസിന് മുന്‍പുതന്നെ യുകെയില്‍ ഒരു മലയാള ചിത്രം നേടിയിരിക്കുന്ന ഹൗസ്‍ഫുള്‍ ഷോകളുടെ എണ്ണം വാര്‍ത്തയാവുകയാണ്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ച മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 22 വ്യാഴാഴ്ച തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ യുകെയില്‍ 11 ല്‍ ഏറെ ഹൗസ്‍ഫുള്‍ ഷോകളാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമാണിത്. ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ജാനെമന്‍ എന്ന ചിത്രത്തിലൂടെ സര്‍പ്രൈസ് ഹിറ്റ് അടിച്ച് അരങ്ങേറിയ ചിദംബരത്തിന്‍റെ രണ്ടാം ചിത്രം എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്‍റെ പ്രധാന യുഎസ്‍പി. കൊടൈക്കനാലിലെ 'ഗുണാ കേവ്സും' അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണിത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃദ് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : പുതിയ കേസ് ഡയറി തുറക്കാന്‍ 'കേരള ക്രൈം ഫയല്‍സ്'; സീസണ്‍ 2 വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൂര്യയുടെ കറുപ്പ് വൈകുന്നത് എന്തുകൊണ്ട്?, സംവിധായകൻ റിലീസിനെ കുറിച്ച് പറഞ്ഞത്
'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്