'ഭ്രമലുവി'നൊപ്പം 'മഞ്ഞുമ്മൽ ബോയ്സ്' എത്തുമോ ? നാളെ മുതല്‍ യുവാക്കളുടെ പകര്‍ന്നാട്ടം !

Published : Feb 21, 2024, 04:41 PM ISTUpdated : Feb 21, 2024, 04:42 PM IST
'ഭ്രമലുവി'നൊപ്പം 'മഞ്ഞുമ്മൽ ബോയ്സ്' എത്തുമോ ? നാളെ മുതല്‍ യുവാക്കളുടെ പകര്‍ന്നാട്ടം !

Synopsis

ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിൻ ശ്യാമാണ് 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ സംഗീതം. 

പ്രഖ്യാപനം മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിനിമയാണ് ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്'. ചിദംബരത്തിന്റെ ആദ്യ ചിത്രം 'ജാൻ എ മൻ' ബ്ലോക്ക്‌ബസ്റ്റർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നാളെ (ഫെബ്രുവരി 22 വ്യാഴാഴ്ച) തിയറ്ററുകളിലെത്തും. ഈ വർഷത്തെ മറ്റൊരു ഹിറ്റാകും ചിത്രം എന്നാണ് വിലയിരുത്തലുകൾ.  

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരെ അണിനിരത്തി ഒരുക്കിയ ചിത്രം റിലീസിന് മുന്നേ അഡ്വാൻസ് ബുക്കിംഗിലൂടെ യുകെയിൽ 11ലേറെ ഹൗസ്ഫുൾ ഷോകളാണ് സ്വന്തമാക്കിയിരിക്കുന്നത്. 

ചിത്രത്തിന്റെ യുകെയിലെ വിതരണാവകാശം കരസ്ഥമാക്കിയ ആർഎഫ്‌ടി ഫിലിംസാണ് ഇക്കാര്യം അറിയിച്ചത്. ഈയൊരു നേട്ടത്തിലൂടെ മലയാളികൾക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നിമിഷമാണ് ലഭിച്ചത്. ചിത്രത്തിന്റെ ബുക്കിംഗ് ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. ബുക്കിംഗ് ഓപ്പൺ ആയതോടെ നിരവധി പേരാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഷോകൾ ഹൗസ്ഫുൾ ആവുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. പ്രേക്ഷകർ സിനിമ ഏറ്റെടുത്തു എന്ന് ഇതിലൂടെ മനസ്സിലാക്കാം. 

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ഈ സർവൈവൽ ത്രില്ലർ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന ചന്തു സലീംകുമാർ നടൻ സലിം കുമാറിന്റെ മകനാണ്. 

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. യാത്രയെയും യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം മികവുറ്റ സാങ്കേതിക വിദ്യകളോടെയും ഗംഭീര സൗണ്ട് ട്രാക്കുകളോടും കൂടിയാണ് എത്തുന്നത്.

ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിൻ ശ്യാമാണ് 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ സംഗീതവും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ, 'കുതന്ത്രം' ഗാനം, ട്രാവൽ സോങ്ങ് 'നെബുലക്കൽ' എന്നിവ പുറത്തുവിട്ടിട്ടുണ്ട്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകർന്ന 'നെബുലക്കൽ' പ്രദീപ് കുമാറാണ് ആലപിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ കൗതുകം ഉണർത്തിക്കൊണ്ടെത്തിയ ട്രെയിലർ യു ട്യൂബ് ട്രെൻഡിങ്ങിലാണ്. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ സുഷിൻ ശ്യാമും വേടനും ഒന്നിച്ച 'കുതന്ത്രം' ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ 'ഭീഷ്മ പർവ്വം'ത്തിന് ശേഷം സൗബിനും ശ്രീനാഥ് ഭാസിയും സുഷിൻ ശ്യാമും ഒന്നിക്കുന്ന സിനിമയാണിത്.

കൊടൈക്കനാൽ യാത്രകളുടെ നൊസ്റ്റാൾജിയ ഉണർത്തി 'നെബുലക്കൽ', 'മഞ്ഞുമ്മൽ ബോയ്സ്' നാളെ മുതൽ

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി,  ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ