മഞ്ഞുമ്മല്‍ ബോയ്സ് തെലുങ്ക് റിലീസിന്; വന്‍ സര്‍പ്രൈസായി വിതരണക്കാരുടെ പ്രഖ്യാപനം.!

Published : Apr 05, 2024, 12:52 PM IST
മഞ്ഞുമ്മല്‍ ബോയ്സ് തെലുങ്ക് റിലീസിന്; വന്‍ സര്‍പ്രൈസായി വിതരണക്കാരുടെ പ്രഖ്യാപനം.!

Synopsis

ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ വന്‍ റിലീസിന് ഒരുങ്ങുന്നു എന്നാണ് വിവരം. തെലുങ്ക് സംസ്ഥാനങ്ങളിൽ 300 സ്‌ക്രീനുകളിലാണ് തങ്ങൾ ചിത്രം റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിൻ്റെ പ്രീ-റിലീസ് ചടങ്ങിനിടെ വിതരണക്കാരായ മൈത്രിയുടെ മേധാവി ശശിധർ റെഡ്ഡി വെളിപ്പെടുത്തിയത്.

ഹൈദരാബാദ്: മലയാളത്തിലെ ഏക്കാലത്തെയും വലിയ ബോക്സോഫീസ് ഹിറ്റാണ് മഞ്ഞുമ്മല്‍ ബോയ്സ്. കളക്ഷനില്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ് മാറിയപ്പോള്‍ അത് സാധ്യമാക്കിയത് ചിത്രം തമിഴ്നാട്ടില്‍ നേടിയ വമ്പന്‍ വിജയമായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം 50 കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു. ആഴ്ചകള്‍ക്ക് ശേഷവും ചിത്രം തമിഴ്നാട്ടില്‍ ഓടുന്നു. 

ഇപ്പോഴിതാ തെലുങ്ക് പ്രേക്ഷകരെ ലക്ഷ്യമാക്കി ചിത്രം എത്തുകയാണ്. ആന്ധ്രയിലും തെലങ്കാനയിലും ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 6 നാണ് റിലീസ്. അതിന് മുന്നോടിയായി ചിത്രത്തിന്‍റെ തെലുങ്ക് ട്രെയ്‍ലര്‍ പുറത്തെത്തിയിട്ടുണ്ട്. മലയാളം ട്രെയ്‍ലറിന്‍റെ തെലുങ്ക് പരിഭാഷയാണ് 2.47 മിനിറ്റില്‍ എത്തിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയം എന്ന വിശേഷണവും ട്രെയ്‍ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ വന്‍ റിലീസിന് ഒരുങ്ങുന്നു എന്നാണ് വിവരം.  ഇത് സംബന്ധിച്ച് സര്‍പ്രൈസ് പ്രഖ്യാപനമാണ് ചിത്രത്തിന്‍റെ തെലുങ്ക് വിതരണക്കാര്‍ നടത്തിയത്. തെലുങ്ക് സംസ്ഥാനങ്ങളിൽ 300 സ്‌ക്രീനുകളിലാണ് തങ്ങൾ ചിത്രം റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിൻ്റെ പ്രീ-റിലീസ് ചടങ്ങിനിടെ വിതരണക്കാരായ മൈത്രിയുടെ മേധാവി ശശിധർ റെഡ്ഡി വെളിപ്പെടുത്തിയത്.

മഞ്ഞുമ്മേൽ ബോയ്‌സിനെ ഒരു ഡബ്ബ് ചെയ്ത ചിത്രമായിട്ടല്ല അവർ പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ഫാമിലി സ്റ്റാർ എത്തുകയും ടില്ലു സ്‌ക്വയർ മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടും 300 സ്ക്രീന്‍ എന്നത് വലിയ റിലീസാണ് എന്നാണ് ടോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

മറ്റ് മൈത്രിയുടെ സഹ ഉടമകളായ നവീനും രവിശങ്കറും മലയാളം പതിപ്പ് റിലീസ് ചെയ്ത സമയത്ത് കണ്ടിരുന്നുവെന്നും അതിനുശേഷമാണ് അത് തെലുങ്ക് പ്രേക്ഷകർക്ക് വേണ്ടി അവതരിപ്പിക്കാൻ തീരുമാനിച്ചതെന്നും ശശിധർ റെഡ്ഡി പ്രീറിലീസ് ചടങ്ങില്‍ പറഞ്ഞു. 

'കണ്ണുവയ്യത്തതുകൊണ്ടാണ് അല്ലെങ്കില്‍ അവനെ തറപറ്റിച്ചെനെ' ബേസിലിന്‍റെ ചാറ്റ് പുറത്ത് വിട്ട് അജു വര്‍ഗ്ഗീസ്.!

എജ്ജാതി ബോക്സോഫീസ് തൂക്ക്; കണ്ടന്‍റില്‍ മാത്രം അല്ല കളക്ഷനിലും ബോളിവുഡ് കഴിഞ്ഞാല്‍ കിംഗ് മലയാളം.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഏലിയൻ കേരളത്തിൽ'; നീരജ് മാധവ്– അൽത്താഫ് സലിം ചിത്രം 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്ത്
'പേട്രിയറ്റ്' സെറ്റിൽ പുതുവർഷം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി; ചിത്രീകരണം അവസാന ഘട്ടത്തിൽ