
2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയിരിക്കുന്നത് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ്. പത്ത് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
മികച്ച ചിത്രം, മികച്ച സംവിധായകൻ - ചിദംബരം , മികച്ച സ്വഭാവനടൻ- സൗബിൻ ഷാഹിർ, മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ്, മികച്ച ഗാനരചയിതാവ്- വേടൻ. മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി. മികച്ച ശബ്ദമിശ്രണം- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ. മികച്ച ശബ്ദരൂപകൽപന- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ, മികച്ച പ്രോസസിങ് ലാബ്- ശ്രീക് വാര്യർ പോയറ്റിക് ഓഫ് ഹോം സിനിമ തുടങ്ങീ വിഭാഗങ്ങളിലാണ് പുരസ്‍കാരങ്ങൾ. "വെരി ഗ്രേറ്റ്ഫുൾ, ഇത്രയും നമ്മൾ പ്രതീക്ഷിച്ചില്ല. സിനിമയിലെ എല്ലാ ടെക്‌നീഷ്യൻസിനുമുള്ള അവാർഡാണിത്. നന്ദി, എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ." ചിദംബരം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെ പറഞ്ഞു. 2024 ൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലർ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു.
"വെരി ഗ്രേറ്റ്ഫുൾ, ഇത്രയും നമ്മൾ പ്രതീക്ഷിച്ചില്ല. സിനിമയിലെ എല്ലാ ടെക്‌നീഷ്യൻസിനുമുള്ള അവാർഡാണിത്. നന്ദി, എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ." ചിദംബരം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെ പറഞ്ഞു.മികച്ച നടനുള്ള പുരസ്കാരം ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷംല ഹംസയാണ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ