‘ദളപതി 65’ൽ മലയാളി സാന്നിധ്യം; വിജയ്‍ക്കൊപ്പം അഭിനയിക്കാൻ ‘ഞാൻ പ്രകാശൻ‘ ഫെയിം അപർണ ദാസ്

Published : Apr 01, 2021, 09:30 AM ISTUpdated : Apr 01, 2021, 09:32 AM IST
‘ദളപതി 65’ൽ മലയാളി സാന്നിധ്യം; വിജയ്‍ക്കൊപ്പം അഭിനയിക്കാൻ ‘ഞാൻ പ്രകാശൻ‘ ഫെയിം അപർണ ദാസ്

Synopsis

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. രണ്ട് ദിവസം മാത്രമുള്ള ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ ഇന്ന് ആരംഭിക്കും. 

ദളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ട വിജയ് ചിത്രത്തിന്റെ ഭാ​ഗമാകാൻ ഒരുങ്ങി നടി അപർണ ദാസ്. വിജയ് ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുന്നത് സ്വപ്ന തുല്യ നിമിഷമാണെന്നും തന്റെ ഭാഗങ്ങൾ മെയ് മാസത്തിൽ ചിത്രീകരിക്കുമെന്നും അപർണ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മനോഹരം, ഞാൻ പ്രകാശൻ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അപർണ. 

‘ദളപതി 65ന്റെ ചിത്രീകരണം വ്യാഴാഴ്ച്ച ആരംഭിക്കുമെങ്കിലും എന്റെ ഭാഗങ്ങൾ മെയ് മാസത്തിൽ മാത്രമേ ചിത്രീകരിക്കൂ. ചിത്രത്തിന്റെ പൂജയിൽ ഞാൻ പങ്കെടുത്തിരുന്നു. ആദ്യമായി ഞാൻ വിജയ് സാറിനെ കണ്ടു. ശരിക്കും അതൊരു സ്വപ്നതുല്യമായ നിമിഷമായിരുന്നു’, അപർണ പറഞ്ഞു.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. രണ്ട് ദിവസം മാത്രമുള്ള ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ ഇന്ന് ആരംഭിക്കും. ഇതൊരു ഗാനചിത്രീകരണം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന് ശേഷം സംഘം റഷ്യയിലേക്ക് പോകും. പ്രധാന ഷെഡ്യൂളിന്‍റെ ചിത്രീകരണം അവിടെയാണ്. പൂജ ഹെഗ്‍ഡെയാണ് നായിക.

'ദളപതി 65' ഏതു വിഭാഗത്തിന്‍ പെടുന്ന ചിത്രമായിരിക്കുമെന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ചിത്രം ഒരു ഫണ്‍-എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മികച്ച പ്രതികരണങ്ങളോടെ ദി തേർഡ് മർഡർ ; സുനിൽ ഇബ്രാഹിമിന്റെ എക്സ്‌പെരിമെന്റൽ ചിത്രത്തിന് അഭിനന്ദന പ്രവാഹങ്ങൾ
'ധനുഷ്കോടിയിലേക്ക്' ഒക്ടോബർ 9 മുതൽ തിയറ്ററുകളിൽ