കുഞ്ഞാറ്റയുടെ ആദ്യ സിനിമ; കുറിപ്പുമായി മനോജ് കെ ജയൻ

Published : Sep 24, 2026, 11:35 AM IST
Tejalakshmi

Synopsis

ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജാലക്ഷ്മി നായികയാകുന്ന ആദ്യ ചിത്രമായ 'പ്രിയതമൻ' ഷൂട്ടിംഗ് ആരംഭിച്ചു. ശ്രീനാഥ് ഭാസി നായകനാകുന്ന ഈ ചിത്രം റെജി പ്രഭാകരനാണ് സംവിധാനം ചെയ്യുന്നത്.

ർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി നായികയാകുന്ന ചിത്രമാണ് ‘പ്രിയതമൻ'. ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിന് പിന്നാലെ മകളുടെ സിനിമയെ കുറിച്ച് മനോജ് കെ ജയൻ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. ഒത്തിരി സന്തോഷമുള്ള ദിവസം എന്ന് പറഞ്ഞു കൊണ്ടായിരുന്നു മനോജിന്റെ കുറിപ്പ്.

"ഒത്തിരി സന്തോഷമുള്ള ദിവസം. എന്റെ പ്രിയപുത്രി കുഞ്ഞാറ്റയുടെ ആദ്യ സിനിമ ഇന്ന് ഷൂട്ട് തുടങ്ങി. മോളുടെ കുറെ നാളത്തെ ആ സ്വപ്നം ഇന്ന് യാഥാർഥ്യമാകുന്നു, Shreyanidhi creations ന്റെ ബാനറിൽ ശ്രീ സുനിൽകുമാർ നിർമ്മിക്കുന്ന, ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന് ശേഷം ശ്രീ റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന…മലയാളത്തിലെ യുവനിരയിലെ ഏറ്റവും talented actorsൽ ഒരാളായ ശ്രീനാഥ് ഭാസി നായകനാവുന്ന ‘പ്രിയതമ N’ എന്ന ഈ സിനിമ ഏറ്റവും വലിയ വിജയമാകാൻ പ്രാർഥിക്കുന്നു. പ്രിയമുള്ളവരായ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും, പ്രാർഥനയും, പ്രോത്സാഹനവും എന്റെ മോൾക്കും, ഈ സിനിമയ്ക്കും ഉണ്ടാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു", എന്നാണ് മനോജ് കെ ജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്നു. പ്രണയവും തമാശയും എല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു രസികൻ കുടുംബചിത്രമായാണ് 'പ്രിയതമൻ' ഒരുക്കുന്നത്. ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകൻ്റേയും ജീവിതത്തിനിടയി ലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്ക പ്പെടുന്നത്. ചിത്രത്തിൽ പ്രിയയായി തേജാലക്ഷ്മിയും വിശ്വാസ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസിയും എത്തുന്നു. ശാന്തി കൃഷ്‌ണ ഇർഷാദ് അലി , മീരാ നായർ, പി.പി കുഞ്ഞി കൃഷ്ണൻ , ദിനേശ് പണിക്കർ,മഞ്ജൂ പത്രോസ്, കുടശ്ശനാട് കനകം, സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ്,ഖൈഫ്, സുബിൻ ടാർസൻ , സിനു സൈനുദ്ദീൻ. ജോസ് പേരൂർക്കട. എന്നിവരും പ്രധാന താരങ്ങളായെത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൈജു കുറുപ്പിന്റെ ക്രൈം ത്രില്ലർ ‘ആരം’ നാളെ മുതൽ തിയറ്ററുകളിൽ
ധനുഷിനൊപ്പം മമ്മൂട്ടി, ഓമിന്റെ നിര്‍ണായക അപ്‍ഡേറ്റ് പുറത്ത്