
പാര്‍വതി നായികായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ഉയരെ. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഓണ്‍ലൈനില്‍ ചിത്രത്തിന്റെ ഫോട്ടോകളൊക്കെ തരംഗമായിരുന്നു. തിയേറ്ററില്‍ വലിയ അഭിപ്രായം ലഭിച്ച ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചു. പാര്‍വതിയെ നായികയാക്കാൻ തീരുമാനിച്ചപ്പോള്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് സംവിധായകൻ മനു അശോകൻ പറയുന്നത്.
നീ തീര്‍ന്നടാ എന്നായിരുന്നു ഒരു സന്ദേശം. അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെയെന്ന മറുപടിയും നല്‍കിയെന്ന് മനു അശോകൻ പറയുന്നു. ചലച്ചിത്രതോസവത്തില്‍ ഉയരെ പ്രദര്‍ശിപ്പിച്ച ശേഷം നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനു അശോകൻ. പാര്‍വതിയല്ലാതെ മറ്റൊരാളെ ഉയരെയില്‍ നായികയാകാൻ യോജിക്കില്ലെന്നും മനു അശോകൻ പറഞ്ഞു. ഗോവ ചലച്ചിത്രോത്സവത്തിലും ഉയരെയ്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ