മനു എസ് പിള്ളയുടെ 'ഐവറി ത്രോണ്‍' വെള്ളിത്തിരയിലേക്ക്; തിരുവിതാംകൂറിന്റെ ചരിത്രത്തിന് ദൃശ്യാവിഷ്‌കാരമൊരുക്കുന്നത് 'ബാഹുബലി' നിര്‍മ്മാതാക്കള്‍

By Web TeamFirst Published Mar 19, 2019, 12:36 PM IST
Highlights

യുവ എഴുത്തുകാരന്‍ മനു എസ് പിള്ള രചിച്ച ചരിത്രപുസ്തകം 'ദ ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍' ആസ്പദമാക്കി തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണി സേതുലക്ഷ്മി ഭായിയുടെ ജീവിതകഥയ്ക്ക് ദൃശ്യാവിഷ്‌കാരമൊരുങ്ങുന്നു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ നിര്‍മ്മാതാക്കളായ അര്‍ക്കാ മീഡിയ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചരിത്രാഖ്യായിക അഭ്രപാളികളിലേക്ക് പകര്‍ത്തുന്നത്. സിനിമ അല്ലെങ്കില്‍ വെബ്‌സീരിസായി പുസ്തകം പുനരാവിഷ്‌കരിക്കാനാണ് തീരുമാനം.

യുവ സാഹിത്യ അക്കാദമി അവാര്‍ഡ്, ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ബെസ്റ്റ് ഡെബ്യൂ പുരസ്‌കാരങ്ങളടക്കം നേടിയിട്ടുള്ള പുസ്തകം സിനിമയാകുന്നെന്നറിഞ്ഞതോടെ വായനക്കാരും ആകാംക്ഷയിലാണ്. സിനിമയക്കാള്‍ തങ്ങളെ സന്തോഷിപ്പിക്കുക വെബ്‌സീരിസായിരിക്കുമെന്ന് പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതത്തിലൂടെ തിരുവിതാംകൂറിന്റെ 300 വര്‍ഷത്തെ ചരിത്രമാണ് പുസ്തകം പങ്കുവയ്ക്കുന്നത്. തിരുവിതാംകൂറിന്റെ ചരിത്രം എന്നതിനൊപ്പം ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ ഒരു നാട്ടുരാജ്യം എങ്ങനെയായിരുന്നു എന്ന് ഇതുവരെ ആരും സമീപിക്കാത്ത വീക്ഷണകോണില്‍ കൂടി കാട്ടിത്തരികയും ചെയ്യുന്ന പുസ്തകമാണ് ദ ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍. 2015ലാണ് പുസ്തകം പുറത്തിറങ്ങിയത്.

click me!