Marakkar|'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു

By Web TeamFirst Published Nov 22, 2021, 8:47 PM IST
Highlights

'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ട് മോഹൻലാല്‍.

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham). ഒടിടി റിലീസെന്ന ആശങ്കകളൊക്കെ മാറി 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' റിലീസിന് 10 ദിവസം ശേഷിക്കെയാണ് കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.  'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന് ഒട്ടേറെ ഫാൻസ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്. വളരെക്കാലത്തിന് ശേഷം ഒരു മോഹൻലാല്‍ ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെയും ആവേശമാണ് കാണുന്നത്.  ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തില്‍ പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഒന്നാമതെത്തിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാല്‍ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്.  ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

click me!