മരക്കാറിന്റെ റിലീസ് തടയില്ല, ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

By Web TeamFirst Published Feb 27, 2020, 6:23 PM IST
Highlights

മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി.

മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതിനിടയിലാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

മരക്കാരുടെ പിൻമുറക്കാരിയായ കൊയിലാണ്ടി നടുവത്തുർ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാർ ആണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു, ചിത്രത്തിന്റെ പ്രദര്‍ശനം തടയണം, കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് മുഫീദയുടെ ഹര്‍ജിയില്‍ പറഞ്ഞത്. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സിനിമയില്‍ അനാവശ്യമായി കത്രിക വയ്‍ക്കില്ലെന്നാണ് സെൻസര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും പറയുന്നത്.  പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍, മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, ഹരീഷ് പേരടി തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

click me!