'ഞങ്ങളുടെ ചന്ദ്രോത്ത് പണിക്കര്‍ക്ക്'; സുനില്‍ ഷെട്ടിക്ക് പിറന്നാള്‍ ആശംസകളുമായി 'മരക്കാര്‍' ടീം

Published : Aug 11, 2021, 06:23 PM IST
'ഞങ്ങളുടെ ചന്ദ്രോത്ത് പണിക്കര്‍ക്ക്'; സുനില്‍ ഷെട്ടിക്ക് പിറന്നാള്‍ ആശംസകളുമായി 'മരക്കാര്‍' ടീം

Synopsis

'ചന്ദ്രോത്ത് പണിക്കര്‍' എന്ന കഥാപാത്രമായാണ് മരക്കാറില്‍ സുനില്‍ ഷെട്ടി എത്തുന്നത്

ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. കൊവിഡ് സാഹചര്യത്തില്‍ പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രത്തിന്‍റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി നാളെ (ഓഗസ്റ്റ് 12) ആയിരുന്നു. എന്നാല്‍ തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമൊന്നും ആവാത്തതിനാല്‍ ഓണത്തിന് ചിത്രം എത്തുമോ എന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. അതേസമയം ചിത്രത്തിന്‍റെ ഒരു പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ ഇന്ന് പുറത്തിറക്കി. സുനില്‍ ഷെട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റേതാണ് അത്.

'ചന്ദ്രോത്ത് പണിക്കര്‍' എന്ന കഥാപാത്രമായാണ് മരക്കാറില്‍ സുനില്‍ ഷെട്ടി എത്തുന്നത്. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ആശംസകളോടെ 'മരക്കാര്‍' ടീം പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. മൂന്ന് ദേശീയ പുരസ്‍കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനൊപ്പം വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള ദേശീയ പുരസ്‍കാരങ്ങളും ചിത്രം നേടി. മരക്കാറിന്‍റെ സ്പെഷല്‍ എഫക്റ്റ്സ് മേല്‍നോട്ടം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രിയദര്‍ശന്‍റെ മകന്‍ സിദ്ധാര്‍ഥ് ആണ്. റിലീസ് സമയത്ത് കേരളത്തിലും തമിഴ്നാട്ടിലും ആദ്യ മൂന്നാഴ്ചത്തേക്ക് മറ്റു റിലീസുകള്‍ ഒഴിവാക്കിയുള്ള 'ഫ്രീ റണ്‍' മരക്കാറിന് നല്‍കാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം 'പ്ലൂട്ടോ' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി
വൈബിൽ വൈബായി മേളക്കാലം; കാണാം ഐഎഫ്എഫ്കെ ഫോട്ടോകൾ