
കൊച്ചി: ഉണ്ണി മുകുന്ദന്‍റെ മാർക്കോയുടെ റിലീസിന് മുമ്പുതന്നെ 'ഏറ്റവും വയലന്‍സ് കാണിക്കുന്ന ചിത്രം' എന്നാണ് പ്രമോട്ട് ചെയ്തത്. അത് ശരിവയ്ക്കുന്ന രീതിയില്‍ റിവ്യൂകള്‍ വന്നതോടെ മലയാളത്തില്‍ മാത്രമല്ല പാന്‍ ഇന്ത്യ തലത്തില്‍ തന്നെ ചിത്രം ശ്രദ്ധേയമാകുകയാണ്. ആക്ഷൻ-ത്രില്ലർ ഇപ്പോൾ സിംഗപ്പൂരിലും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. സിംഗപ്പൂരിലെ സെൻസർ ബോർഡായ ഇൻഫോകോം മീഡിയ ഡെവലപ്മെന്‍റ് അതോറിറ്റിയിൽ (IMDA) നിന്ന് R21 റേറ്റിംഗ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
2024 ഡിസംബർ 20-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഇന്ത്യയുടെ സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എ റേറ്റുചെയ്‌ത ചിത്രം സിംഗപ്പൂരില്‍ എത്തുമ്പോള്‍ 21 വയസിന് മുകളില്‍ ഉള്ളവര്‍ മാത്രം കാണേണ്ട സിനിമ എന്നാണ് പട്ടിക പെടുത്തിയിരിക്കുന്നത്. സിംഗപ്പൂരില്‍ ആര്‍ 21 സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ചലച്ചിത്രമായിരിക്കുകയാണ് മാര്‍ക്കോ.
ഗര്‍ഭിണി, കുട്ടികള്‍ എന്നിവരോട് അടക്കം അക്രമണം കാണിക്കുന്ന രക്തരൂക്ഷിതമായ ഗ്രാഫിക് രംഗങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് ചിത്രത്തിന് ആര്‍ 21 സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.
ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വൻ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപും ആണ്.
രയനില്‍ ചോര ചീറ്റി, അടുത്തത് ഫീല്‍ ഗുഡിന് ഒരുങ്ങി ധനുഷ്; 'ഇഡ്ഡലി കടൈ' ഫസ്റ്റ് ലുക്ക്
ബോളിവുഡിനെ അമ്പരപ്പിച്ച് മാര്‍ക്കോയുടെ കുതിപ്പ്, ആരൊക്കെ വീഴും?, ആകെ നേടിയതിന്റെ കണക്കുകള്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ