മാർക്കോ കുട്ടികൾ കാണരുതാത്ത സിനിമയെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്; 'വയലൻസ് സിനിമകൾ ഇനി ചെയ്യില്ല'

Published : Mar 05, 2025, 08:56 AM IST
മാർക്കോ കുട്ടികൾ കാണരുതാത്ത സിനിമയെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്; 'വയലൻസ് സിനിമകൾ ഇനി ചെയ്യില്ല'

Synopsis

മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണെന്നും കുട്ടികൾ അത് കാണാൻ ഒരിക്കലും തിയേറ്ററിൽ കയറരുതായിരുന്നുവെന്നും ഷരീഫ് മുഹമ്മദ്

കൊച്ചി: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മാർക്കോ സിനിമക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നിർമ്മാതാവ്. മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ലെന്ന് ഷരീഫ്  മുഹമ്മദ്‌ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. വരാൻ ഇരിക്കുന്ന കാട്ടാളൻ എന്ന സിനിമയിലും കുറച്ചു വയലൻസ് സീനുകളുണ്ട്. മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണ്ണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ ശ്രമിക്കണം. മാർക്കോയിലെ ഗർഭിണിയുടെ സീൻ സിനിമക്ക് ആവശ്യമുള്ളതായിരുന്നു. "ഏറ്റവും വയലൻസ് ഉള്ള സിനിമ" എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാൻ കുട്ടികൾ ഒരിക്കലും തിയേറ്ററിൽ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്