പൊലീസ് വേഷത്തില്‍ തീക്ഷ്‍ണതയോടെ റാണി മുഖര്‍ജി, മര്‍ദാനി 2വിന്റെ പുതിയ പോസ്റ്റര്‍

By Web TeamFirst Published Nov 22, 2019, 3:25 PM IST
Highlights

പൊലീസ് യൂണിഫോമിട്ട് തീക്ഷ്‍ണതയോടെ നോക്കുന്ന റാണി മുഖര്‍ജിയാണ് പോസ്റ്ററില്‍ ഉള്ളത്.

റാണി മുഖര്‍ജി നായികയാകുന്ന പുതിയ സിനിമയാണ് മര്‍ദാനി 2. ശിവാനി ശിവജി എന്ന പൊലീസ് ഉദ്യോഗസ്ഥയായി ആണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. പൊലീസ് യൂണിഫോമിട്ട് തീക്ഷ്‍ണതയോടെ നോക്കുന്ന റാണി മുഖര്‍ജിയാണ് പോസ്റ്ററില്‍ ഉള്ളത്.

Meet the unapologetic and brave Shivani Shivaji Roy at your nearest theatres on December 13th. pic.twitter.com/9I628HI7zS

— Yash Raj Films (@yrf)

ഗോപി പുത്രൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്ത് തിരക്കഥയെഴുതിയതും ഗോപി പുത്രനാണ്. റാണി മുഖര്‍ജി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് മര്‍ദാനി 2.അടുത്തമാസം 13നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന യുവാവ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രം. അതിനെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിലുള്ളത്. മര്‍ദാനി സംവിധാനം ചെയ്‍തത് പ്രദീപ് സര്‍ക്കാര്‍ ആണ്.

ചിത്രത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംവിധായകനും നായികയും നേരത്തെ വ്യക്തമാക്കിയിരുന്നു. റാണി മുഖര്‍ജിയുടെ ശിവാനി ദുഷ് പ്രവര്‍ത്തികള്‍ക്ക് എതിരെയാണ് ചിത്രത്തില്‍ പോരാടുന്നത്. സ്‍ത്രീകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിമിനലാണ് ചിത്രത്തിലെ വില്ലൻ. അയാള്‍ക്ക് എതിരെയുള്ള പോരാട്ടമാണ് ശിവാനി നടത്തുന്നത്- ഗോപി പുത്രൻ പറയുന്നു.

ഒരു മനുഷ്യന്റെ പൈശാചിക പ്രവര്‍ത്തികള്‍ക്കെതിരെയാണ് ചിത്രത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ പോരാടുന്നത് എന്ന് റാണി മുഖര്‍ജിയും പറയുന്നത്. സ്‍ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയാണ് ലക്ഷ്യം. തിൻമയ്‍ക്ക് എതിരെയുള്ള നൻമയുടെ വിജയമാണ് നവരാത്രി പറയുന്നത് എന്ന് നമുക്ക് അറിയാമല്ലോ. മഹിഷാസുരനെതിരെയുള്ള ദേവി ദുര്‍ഗ്ഗയുടെ വിജയമായാലും രാവണന് എതിരെയുള്ള രാമന്റെ വിജയമായാലും ഇത്തരുണത്തില്‍ വളരെ പ്രധാനമാണ്. അതുകൊണ്ടാണ് അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ തന്നെ മര്‍ദാനി 2ന്റെ യാത്ര തുടങ്ങുന്നത്. സ്‍ത്രീ ശക്തിയുടെ ഏറ്റവും ഏറ്റവും പ്രധാനമായിട്ടുള്ള ആഘോഷത്തില്‍ തന്നെ മര്‍ദാനി 2വും വരുന്നു. പൈശാചികതയ്‍ക്ക് എതിരെയാണ് ദുര്‍ഗ്ഗാ ദേവിയുടെ പോരാട്ടം.

സ്‍ത്രീകള്‍ക്ക് എതിരെയുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള ധീരതയോടെയുള്ള സമീപനമാണ് മര്‍ദാനി 2വിലും- ടീസര്‍ റിലീസ് ചെയ്‍തപ്പോള്‍ റാണി മുഖര്‍ജി പറഞ്ഞിരുന്നു.

click me!