പ്രേക്ഷകരെ ചിരിപ്പിച്ച് അൽത്താഫും കൂട്ടരും; 'മറിയം വന്ന് വിളക്കൂതി' പ്രദർശനം തുടരുന്നു

Published : Feb 02, 2020, 01:12 PM ISTUpdated : Feb 02, 2020, 01:18 PM IST
പ്രേക്ഷകരെ ചിരിപ്പിച്ച് അൽത്താഫും കൂട്ടരും; 'മറിയം വന്ന് വിളക്കൂതി' പ്രദർശനം തുടരുന്നു

Synopsis

തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം വേറിട്ട കാഴ്‌ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്

നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം വേറിട്ട കാഴ്‌ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. മലയാളത്തില്‍ അധികം സുപരിചിതമല്ലാത്ത സ്റ്റോണര്‍ ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍ കൈയ്യടി നേടിയിരിക്കുകയാണ് സിജു വില്‍സണും കൃഷ്‍ണ ശങ്കറും ശബരീഷ് വർമ്മയും അൽത്താഫും.

ഒരു രാത്രിയുടെ പശ്ചാത്തലത്തില്‍ ഹാസ്യത്തെ തുറന്നുവിടുന്ന അനുഭവമാണ് ചിത്രം പ്രേക്ഷകന് മുന്നോട്ടുവെയ്ക്കുന്നത്. യുവതാരങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിലുടനീളം കാണുവാൻ സാധിക്കുന്നത്. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

യുവതാരങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിലുടനീളം കാണുവാൻ സാധിക്കുന്നത്. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ മേക്ക് ഓവര്‍  ഏറെ ശ്രദ്ധ നേടിയിരുന്നു. സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് ആഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരു സംവിധായകന്‍, നാല് സിനിമകള്‍; സഹസ് ബാലയുടെ 'അന്ധന്‍റെ ലോകം' ആരംഭിച്ചു
സിനിമയുടെ ലഹരിയില്‍ തിരുവനന്തപുരം; 'മസ്റ്റ് വാച്ച്' സിനിമകള്‍ക്ക് വന്‍ തിരക്ക്