ഇനി അഭ്യൂഹങ്ങൾ വേണ്ട; അത് സായ് ധൻഷിക തന്നെ, വിശാലിന്റെ വിവാഹ തിയതി പുറത്ത്

Published : May 19, 2025, 09:03 PM ISTUpdated : May 19, 2025, 10:03 PM IST
ഇനി അഭ്യൂഹങ്ങൾ വേണ്ട; അത് സായ് ധൻഷിക തന്നെ, വിശാലിന്റെ വിവാഹ തിയതി പുറത്ത്

Synopsis

പ്രണയ വിവാഹമാണെന്നും വിശാൽ അറിയിച്ചിരുന്നു.

ഴിഞ്ഞ ​ദിവസം ആയിരുന്നു നടൻ വിശാൽ വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. പ്രണയ വിവാഹമാണെന്നും വിശാൽ അറിയിച്ചിരുന്നു. പിന്നാലെ നടി സായ് ധൻഷികയാണ് വധു എന്ന തരത്തിലും അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ അത് അഭ്യൂഹമല്ല യഥാർത്ഥമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധൻഷികയും. 

യോ​ഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു വെളിപ്പെടുത്തൽ. വിവാഹം ഓ​ഗസ്റ്റ് 29ന് നടക്കുമെന്നും ധൻഷിക ഓ​ഡിയോ ലോഞ്ച് വേദിയിൽ പറഞ്ഞു. "ഈ വേദി ഞങ്ങളുടെ വിവാഹ അനൗൺമെന്റ് വേദി ആകുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല. പതിനഞ്ച് വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങളെ പറ്റി രാവിലെ വാർത്തകളും വന്നിരുന്നു. ഇനി മറയ്ക്കാൻ ഒന്നുമില്ല. ഒടുവില്‍ ഞങ്ങൾ ഓ​ഗസ്റ്റ് 29ന് വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഒരു കാര്യമേ എനിക്കുള്ളൂ. അദ്ദേഹത്തോടൊപ്പം എന്നും സന്തോഷമായി ഇരിക്കണം. ഐ ലവ് യു ബേബി. നല്ലൊരു മനുഷ്യനാണ് അദ്ദേഹം", എന്നായിരുന്നു ധന്‍ഷികയുടെ വാക്കുകള്‍. 

"ഞാൻ ധൻഷികയെ ഒരുപാട് സ്നേ​ഹിക്കുന്നുണ്ട്. അവളെ ഞാൻ പൊന്നു പോലെ നോക്കും. ഓ​ഗസ്റ്റ് 29ന് എന്റെ പിറന്നാൾ കൂടിയാണ്", എന്നായിരുന്നു വിശാൽ പറഞ്ഞത്.  ഇരുവരുടെയും ക്യൂട്ട് മൊമന്‍റ് ഇരുകയ്യും നീട്ടിയാണ് വേദിയിലുള്ളവര്‍ സ്വീകരിച്ചതും ആശംസകള്‍ അറിയിച്ചതും. നാല്‍പത്തി ഏഴാമത്തെ വയസിലാണ് വിശാല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. 35 കാരിയാണ് ധന്‍ഷിക.

അതേസമയം, വിശാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം മദ ഗജ രാജയാണ്. ചിത്രീകരണം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. എന്നിട്ടും ബോക്സ് ഓഫീസിൽ വലിയ നേട്ടം കൊയ്യാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ