മാര്‍ട്ടിന്‍ ടീസര്‍ പ്രീമിയര്‍ ; ആക്ഷന്‍ പാക്ക്ഡ് ചിത്രത്തില്‍ വന്‍ പ്രതീക്ഷയില്‍ മാര്‍ട്ടിന്‍ താരനിര

Published : Feb 24, 2023, 03:54 PM ISTUpdated : Feb 24, 2023, 04:20 PM IST
മാര്‍ട്ടിന്‍ ടീസര്‍ പ്രീമിയര്‍ ; ആക്ഷന്‍ പാക്ക്ഡ് ചിത്രത്തില്‍ വന്‍ പ്രതീക്ഷയില്‍ മാര്‍ട്ടിന്‍ താരനിര

Synopsis

 വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്രുവ് സര്‍ജയുടെ അമ്മാവനും തെന്നിന്ത്യയിലെ ആക്ഷന്‍ കിംഗുമായ അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്. 

ബെംഗലൂരു: കെജിഎഫ് ഫ്രാഞ്ചൈസി എത്തുന്നതു വരെ സാന്‍ഡല്‍വുഡ് എന്നത് കര്‍ണാടകത്തിന് പുറത്തുള്ള ഒരു ശരാശരി സിനിമാപ്രേമിക്ക് ഏറെക്കുറെ അന്യമായിരുന്നു. എന്നാല്‍ യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ പിരീഡ് ആക്ഷന്‍ ചിത്രം കന്നഡ സിനിമയെക്കുറിച്ചുള്ള ധാരണകളെ തിരുത്തിയെഴുതി. ഇപ്പോഴിതാ ആ ഗണത്തിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. ധ്രുവ സര്‍ജയെ നായകനാക്കി എത്തുന്ന ചിത്രമാണ് മാര്‍ട്ടിന്‍. എ പി അര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ടീസര്‍ പ്രീമിയര്‍ ബെംഗലൂരുവില്‍ നടന്നു. ചിത്രത്തിന്‍റെ അണിയറക്കാര്‍ എല്ലാം എത്തിയ ടീസര്‍ പ്രീമിയറിന് ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചിരുന്നു. വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്രുവ് സര്‍ജയുടെ അമ്മാവനും തെന്നിന്ത്യയിലെ ആക്ഷന്‍ കിംഗുമായ അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്. 

ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് എന്നിവര്‍ അടങ്ങുന്ന വലിയ താര നിര തന്നെ മാര്‍ട്ടിനുണ്ട്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്‌ഡെ, എഡിറ്റര്‍ കെ എം പ്രകാശ്. സംഘടനം രാമലക്ഷ്മണ. 

പാന്‍ ഇന്ത്യ എന്നതല്ല മികച്ചൊരു ചിത്രം എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കുക എന്നതാണ് ഈ ചിത്രത്തിലൂടെ ആഗ്രഹിക്കുന്നതെന്ന് ടീസര്‍ ലോഞ്ച് ചടങ്ങില്‍ നായകന്‍  ധ്രുവ സര്‍ജ പറഞ്ഞു. ഒരു എന്‍റര്‍ടെയ്മെന്‍റ് ചിത്രം എന്നതിനൊപ്പം തന്നെ മികച്ച സന്ദേശവും ചിത്രം നല്‍കുമെന്നാണ് സംസാരിച്ച അര്‍ജുന്‍ സര്‍ജ പറഞ്ഞത്.  

ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ട ടീസറിന്‍റെ പ്രത്യേകത. കന്നഡയില്‍ ആക്ഷന്‍ പ്രിന്‍സ് എന്ന് അറിയപ്പെടുന്ന ധ്രുവ സര്‍ജ. ഈ ചിത്രത്തിനായി ഏറെ ഒരുക്കങ്ങളാണ് നടത്തിയത് എന്ന് ടീസര്‍ വെളിവാക്കുന്നുണ്ട്. ധ്രുവ സര്‍ജ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാക് ജയിലില്‍ തടവ് പുള്ളിയായി എത്തുന്നതാണ് ടീസറില്‍ കാണിക്കുന്നത്. 

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ഈ വര്‍ഷം തന്നെ ചിത്രം ഉണ്ടാകും. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. 

പ്രണയക്കടൽ തീർത്ത് 'പ്രണയ വിലാസം': റിവ്യു

പ്രണയം നിറയുന്ന 'ഓ മൈ ഡാര്‍ലിംഗ്'- റിവ്യു

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ