Moon Knight trailer : മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ഹീറോ സീരീസ്, 'മൂണ്‍ നൈറ്റ്' ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Jan 18, 2022, 04:56 PM IST
Moon Knight trailer : മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ഹീറോ സീരീസ്, 'മൂണ്‍ നൈറ്റ്' ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ഹീറോ സീരീസ് 'മൂണ്‍ നൈറ്റി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടു.  

മാര്‍വല്‍ സ്റ്റുഡിയോസിന്റെ പുതിയ സീരീസാണ് 'മൂണ്‍ നൈറ്റ്' (Moon Knight). മാര്‍വല്‍ കോമിക്സിലെ സൂപ്പര്‍ഹീറോ കഥാപാത്രം 'മൂണ്‍ നൈറ്റി'നെ ആധാരമാക്കിയുള്ളതാണ് സീരീസ്. 40- 50 മിനുട്ടുള്ളതാണ് സീരീസിന്റെ ഓരോ എപ്പിസോഡും. ഇതാ 'മൂണ്‍ നൈറ്റ്' സീരീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഓസ്‍കര്‍ ഐസക് ആണ് സീരീസിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഈഥൻ ഹോക്ക് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓസ്‍കര്‍ ഐസക് ചെയ്യുന്ന കഥാപാത്രം 'മാര്‍ക് സ്‍പെക്ടര്‍' ആണ്. 'ആര്‍തര്‍ ഹാരോ' ആയിട്ട് ഈഥൻ ഹോക്ക് അഭിനയിക്കുന്നു.

നാല് എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് മൊഹമ്മദ് ദിയാബാണ്. രണ്ട് എപ്പിസോഡുകള്‍ ജസ്റ്റിൻ ബെൻസണും ആരോണും ചേര്‍ന്ന് സംവിധാനം ചെയ്യുന്നു.  'മൂണ്‍ നൈറ്റ്' എന്ന സീരീസിന്റെ നിര്‍മാണത്തില്‍ സംവിധായകൻ മൊഹമ്മദ് ദിയാബും നായകൻ ഓസ്‍കര്‍ ഐസകും ഭാഗമാകുന്നു. മാര്‍വലിന്റെ 'സ്‍പൈഡര്‍മാൻ: എക്രോസ് ദ സ്‍പൈഡര്‍ വേഴ്‍സി'ല്‍ ഓസ്‍കര്‍ ഐസക് കേന്ദ്ര കഥാപാത്രത്തിന്റെ ശബ്‍ദമായുണ്ടാകും.

ഡിസ്‍നി പ്ലസ് ഹോട്ട്‍സ്റ്റാറിലാണ് സീരീസ് സ്‍ട്രീം ചെയ്യുക. മാര്‍ച്ച് 30 മുതലായിരിക്കും സീരീസിന്റെ സ്‍ട്രീമിംഗ്. 'മൂണ്‍ നൈറ്റ്' എന്ന സീരീസ് ആറ് എപ്പിസോഡുകളായിട്ടാണ് സ്‍ട്രീം ചെയ്യുക. എന്തായാലും മാര്‍വലിന്റെ സൂപ്പര്‍ഹീറോ സീരീസ് 'മൂണ്‍ നൈറ്റി'നായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിസ്മയിപ്പിക്കുന്ന ചുവടുകളുമായി പുഷ്പ താരം സുനിൽ; കാട്ടാളനിലെ 'മജക്കോ മല്ലിക' ഗാനം പുറത്ത്
സൈ-ഫൈ കോമഡിയുമായി കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും; 'നേരെ ചൊവ്വ' ടൈറ്റിൽ പോസ്റ്റർ