
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഒരു സംഭവം വൈറലാകാന്‍ അധികം സമയമൊന്നും വേണ്ട. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചുനാളായി സോഷ്യല്‍ മീഡിയ നിറയുന്ന കാര്യമാണ്. മസനഗുഡി വഴി ഊട്ടിക്ക്. ഒരു വ്ളോഗര്‍ ഈ വഴി പറഞ്ഞുകൊണ്ട് എടുത്ത വ്ളോഗാണ് വൈറലായത്. അതിന് പിന്നാലെ അതിനെ അനുകരിച്ചും ട്രോളിയും സോഷ്യല്‍ മീഡിയയില്‍ അത് അങ്ങ് ട്രെന്‍റായി.
സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന ട്രിപ്പ് പ്ലാനറായ അസ്‌ലം ഓ എം എന്ന കണ്ണൂരുകാരന്‍റെതാണ് വൈറലായ വീഡിയോ. അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ എത്തിയ വീഡിയോ വന്‍ വൈറലായി മാറുകയായിരുന്നു. ‘37 ഹെയർപിൻ ഉള്ള മസനഗുഡി ചുരം കേറാൻ പോകുകയാണ്. അടിപൊളി ക്ലൈമറ്റാണ്. അടിപൊളി കാഴ്ചകൾ കണ്ട് നേരെ ഊട്ടിയിലേക്ക്. മസനഗുഡി വഴി നേരെ ഊട്ടിയിലേക്കൊരു യാത്ര അതൊരു വല്ലാത്ത എക്സപീരിയൻസാണ്' ഈ വാക്കുകളാണ് വൈറലായത്.
ഈ വാക്കുകള്‍ വൈറലായതിന് പിന്നാലെ പലരും ഈ വഴി പോയതോടെയാണ് ഇത് ട്രെന്‍റായത്. ചിലര്‍ക്ക് ഈ യാത്ര മികച്ച അനുഭവമായി മാറി. എന്നാല്‍ ചിലര്‍ക്ക് ഇത് വളരെ ബോറായി. ഇത്തരത്തില്‍ സമിശ്ര പ്രതികരണം വന്നതോടെ അതും വിവിധ ട്രോളുകളായി. അതിനൊപ്പം അവിടേക്ക് പോകാന്‍ കഴിയാത്തവര്‍ അനിമേഷനൊക്കെ ചെയ്ത് ഇടാന്‍ തുടങ്ങിയതോടെ മസനഗുഡി വഴി ഊട്ടിക്ക് എന്നത് സോഷ്യല്‍ മീഡിയ ഭരിക്കാന്‍ തുടങ്ങി.
എന്നാല്‍ അസ്‌ലം ഓ എമ്മിന് മുന്‍പ് ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ഈ റൂട്ട് സംബന്ധിച്ച പരാമര്‍ശം ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ ചെറിയ ക്ലിപ്പ് വൈറലാകുന്നുണ്ട്. സമീർ താഹിർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇത്. ദുൽഖർ സൽമാൻ, സായി പല്ലവി എന്നിവരാണ് നായിക നായകന്മാരായി എത്തിയത്.
ചിത്രത്തില്‍ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് അഞ്ജലി എന്നാണ്. അഞ്ജലിയുടെ സ്വദേശമായി ചിത്രത്തില്‍ പറയുന്നത് മസനഗുഡിയാണ്. ഇതില്‍ അഞ്ജലിയുടെ കഥാപാത്രം ദുൽഖർ സൽമാന്‍റെ സിദ്ദാർഥ് എന്ന കഥാപാത്രത്തോട് പറയുന്ന ഡയലോഗാണ് വൈറലാകുന്നത്. "നീ മസനഗുഡി പോയിട്ടില്ലല്ലോ, അവിടുന്ന് ഊട്ടിയിലൊക്കെ കറങ്ങിയിട്ട് വരാം' എന്നത്. ഈ യാത്രയില്‍ സംഭവിക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 2016 മാർച്ച് 26ന് കലി തിയറ്ററുകളിലെത്തിയത്.
ത്രില്ലടിപ്പിച്ച് നടന്ന താരവിവാഹം; ഒടുക്കം എങ്ങനെ വേര്‍പിരിഞ്ഞു; വെളിപ്പെടുത്തി ഡിംപിള്‍ റോസ്.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ