'മാസ്റ്റര്‍' 100 കോടിയലധികം നേടി കുതിക്കുന്നു, തെലുങ്ക് പതിപ്പിനു മാത്രം 10 കോടി!

Web Desk   | Asianet News
Published : Jan 17, 2021, 12:33 PM IST
'മാസ്റ്റര്‍' 100 കോടിയലധികം നേടി കുതിക്കുന്നു, തെലുങ്ക് പതിപ്പിനു മാത്രം 10 കോടി!

Synopsis

വിജയ്‍ നായകനായ 'മാസ്റ്റര്‍' കുതിക്കുന്നു.

വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. കൊവിഡ് കാരണം ആയിരുന്നു സിനിമയുടെ റിലീസ് നീണ്ടത്. ഏറെക്കാലം കഴിഞ്ഞ് സിനിമ റിലീസ് ചെയ്‍തപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി രൂപയും കവിഞ്ഞ് മുന്നേറുകയാണ്. വിജയ്‍യുടെ അഭിനയം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. കൊവിഡ് കാലത്തും സിനിമ വൻ ഹിറ്റായി മാറുകയാണ്.

കഴിഞ്ഞ ദിവസം തന്നെ മാസ്റ്റര്‍ മൊത്തം 100 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നു. ചെന്നൈയില്‍ മാത്രം തുടര്‍ച്ചയായി നാല് ദിവസങ്ങളിലും ഒരു കോടി രൂപയിലധികം കളക്ട് ചെയ്‍തു. ഇതുവരെയായി ചെന്നൈയില്‍ നിന്ന് മാത്രം 4.39 കോടി രൂപയാണ് കളക്ട് ചെയ്‍തത്. വിദേശ ബോക്സോഫീസിലും മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിക്കുന്നത്. വിജയ്‍യുടെ അഭിനയം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണമായി മാറുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.

വിദേശ വിപണിയിലും വൻ മുന്നേറ്റം നടത്തുകയാണ് മാസ്റ്റര്‍. സിംഗപ്പൂരില്‍ അഞ്ച് കോടി 49 ലക്ഷം, ഓസ്‍ട്രേലിയയില്‍ മൂന്ന് കോടി 37 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍.

മാസ്റ്ററുടെ തെലുങ്ക് പതിപ്പും 10 കോടി രൂപയിലധികം കളക്ഷൻ നേടി.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ