സൈബർപങ്ക് കോമഡിയുമായി കൃഷാന്ത്‌; 'മസ്തിഷ്ക മരണം' ഫെബ്രുവരി 27 മുതൽ തിയേറ്ററുകളിൽ

Published : Feb 22, 2026, 10:44 PM IST
Masthishka Maranam Krishand

Synopsis

കൃഷാന്ത് സംവിധാനം ചെയ്യുന്ന 'മസ്തിഷ്ക മരണം' ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും. 2046-ലെ കേരളം പശ്ചാത്തലമാക്കുന്ന ഈ ഡിസ്റ്റോപ്യൻ സൈബർ പങ്ക് ചിത്രത്തിൽ രജിഷ വിജയനാണ് പ്രധാന വേഷത്തിൽ.

ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ ഒരുക്കുന്ന 'മസ്തിഷ്ക മരണം' റിലീസിനൊരുങ്ങുന്നു. 2046 ൽ കേരളത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൻറെ പ്രമേയം. ഡിസ്റ്റോപ്യൻ സൈബർ പങ്ക് ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം ഫെബ്രുവരി 27 നാണ് തിയേറ്ററുകളിൽ എത്തുന്നത്. രജിഷ വിജയനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്തമായ കഥാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയൻ അഭിനയിച്ച കോമള താമര എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. വ്യത്യസ്തമായ ലുക്കിലായിരുന്നു ഈ ഗണത്തിൽ രജിഷ എത്തിയത്.

രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്, പിആർഒ- ശബരി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിബിൻ ജോർജും ബാബുരാജും പ്രധാനവേഷത്തിൽ; 'ഐസിയു' മോഷൻ പോസ്റ്റർ പുറത്ത്
'ദിലീപിന്റെ ആ സിനിമ വലിയൊരു ദുരന്തമായിരുന്നു എനിക്ക്..'; വെളിപ്പെടുത്തി നിർമ്മാതാവ് ബാദുഷ