'സംഭവം ഇറുക്ക്': ലിയോയില്‍ മാത്യുവിനെ വിജയിയുടെ മകനായി ലോകേഷ് നിശ്ചയിച്ചത് വെറുതെയല്ല.!

Published : Oct 27, 2023, 08:39 AM IST
'സംഭവം ഇറുക്ക്': ലിയോയില്‍ മാത്യുവിനെ വിജയിയുടെ മകനായി ലോകേഷ് നിശ്ചയിച്ചത് വെറുതെയല്ല.!

Synopsis

ലോകേഷ് ചിത്രത്തിലെ പെര്‍ഫെക്ട് കാസ്റ്റിംഗ് എന്നാണ് ഈ ചിത്രം കണ്ടതില്‍ പല ആരാധകരും പറയുന്നത്. 

ചെന്നൈ: വിജയ് ചിത്രം ലിയോ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി മുന്നേറുകയാണ്. ഏറ്റവും അവസാനം വന്ന അപ്ഡേറ്റ് പ്രകാരം ചിത്രം ഒരാഴ്ച പിന്നിട്ട ചിത്രം ആഗോള വ്യാപകമായി 461 കോടിയാണ് നേടിയിരിക്കുന്നത്. വിജയ് ലോകേഷ് ഒന്നിച്ച രണ്ടാമത്തെ ചിത്രം എന്നതിനൊപ്പം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വിജയ് കൂടി എത്തുന്നു എന്നത് ചിത്രത്തിന്‍റെ കളക്ഷനെ ഏറെ സഹായിച്ചിട്ടുണ്ട്. 

അതേ സമയം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ചിത്രമാണ് ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ ദളപതി വിജയിയുടെ ചെറുപ്പകാലത്തെ ചിത്രവും, ലിയോ സിനിമയില്‍ വിജയിയുടെ മകനായി എത്തിയ മലയാളി താരം മാത്യുവിന്‍റെയും ചിത്രമാണ് ഉള്ളത്. രണ്ട് ഫോട്ടോയും തമ്മിലുള്ള സാമ്യമാണ് സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തുന്നത്. 

ലോകേഷ് ചിത്രത്തിലെ പെര്‍ഫെക്ട് കാസ്റ്റിംഗ് എന്നാണ് ഈ ചിത്രം കണ്ടതില്‍ പല ആരാധകരും പറയുന്നത്. വെറുതെയല്ല മാത്യുവിനെ ലിയോയില്‍ വിളിച്ചത് എന്നാണ് പലരും പറയുന്നത്. അതേ സമയം നേരത്തെ നല്‍കിയ അഭിമുഖങ്ങളില്‍ തന്നെ ചിത്രത്തിലേക്ക് നേരിട്ട് വിളിക്കുകയായിരുന്നുവെന്ന് മാത്യു പറഞ്ഞിരുന്നു. 

നേരത്തെ ലിയോ ഷൂട്ടിന് ശേഷം പല പടങ്ങളുടെയും പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാത്യു എത്തിയിരുന്നെങ്കിലും ഒരിക്കല്‍ പോലും ലിയോ സംബന്ധിച്ച കാര്യങ്ങള്‍ മാത്യു വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഒരു അഭിമുഖത്തില്‍ തന്‍റെ ചിത്രങ്ങള്‍ കണ്ട ശേഷമാണ് ലിയോയിലേക്ക് വിളിച്ചത് എന്നാണ് മാത്യു പറഞ്ഞത്. നേരിട്ടാണ് വിളിച്ചത് ആദ്യം ആരോ കളിയാക്കാന്‍ ചെയ്തതാണ് എന്നാണ് കരുതിയത്. പിന്നെയാണ് ഒറിജിനല്‍ വിളിയാണെന്ന് മനസിലായത്.

ഓഡിഷന്‍ ഒന്നും ഉണ്ടായിരുന്നില്ല ചിത്രത്തിലേക്ക്, തന്‍റെ ചിത്രങ്ങള്‍ കണ്ട ശേഷമാണ് ലിയോയിലേക്ക് വിളിച്ചത് എന്നാണ് പ്രൊഡക്ഷന്‍ ടീം പറഞ്ഞതെന്ന് മാത്യു പറയുന്നു. 

അതേ സമയം ലിയോയ്ക്ക് കേരളത്തിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പ്രീ-സെയിൽ ബിസിനസിലൂടെ തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം ഇതിനോടകം 461 കോടിയോളം നേടി കഴിഞ്ഞു. അതും വെറും ഒരാഴ്ച കൊണ്ട്. ഇത്തരത്തിൽ ലിയോ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്നതിനിടെ കേരള ബോക്സ് ഓഫീസിൽ മുന്നിലുള്ള തമിഴ് ചിത്രങ്ങളുടെ വിവരങ്ങൾ പുറത്തുവരികയാണ്. 

ഇതുവരെയുള്ള കണക്ക് പ്രകാരം മൂന്നാം സ്ഥാനത്ത് ഉള്ളത് കമൽഹാസൻ നായകനായി എത്തിയ വിക്രം ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ നിന്നും ആകെ നേടിയത് 40.20 കോടി ആണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് വിജയ് നായകനായി എത്തിയ ലിയോ ആണ്. 47.20 കോടിയാണ് ഇതുവരെ കേരളത്തിൽ നിന്നും ലിയോ നേടിയിരിക്കുന്നത്. അതും വെറും ഏഴ് ദിവസത്തിൽ. ഒന്നാം സ്ഥാനത്ത് നിലവിൽ ഉള്ളത് ജയിലർ ആണ്. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം 57.70കോടിയാണ് ആകെ സംസ്ഥാനത്ത് നിന്നും നേടിയത്. 

നടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു; പ്രപ്പോസല്‍ വീഡിയോയുമായി കാമുകന്‍

'ചുളിവ് വീണ നരച്ച മമ്മൂട്ടിയോ':സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ സത്യം പുറത്ത്.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ