"വണ്ടി എവിടെയെങ്കിലും പോയി ഇടിച്ച്, വിജയ്ക്ക് എന്തെങ്കിലും പറ്റിയാൽ എല്ലാവരും എന്നെ കൊല്ലുമെന്ന പേടിയുണ്ടായിരുന്നു": മാത്യു തോമസ്

Published : Oct 20, 2025, 09:21 PM IST
vijay and mathew thomas

Synopsis

ലിയോയിലെ തന്റെ ആദ്യ ഷോട്ട് വിജയ്ക്കൊപ്പം ഥാറിൽ പോകുന്നതാണെന്നും, വണ്ടി എവിടെയെങ്കിലും പോയി ഇടിച്ച് അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാൽ എല്ലാവരും തന്നെ കൊല്ലുമെന്ന പേടിയിലാണ് ഡ്രൈവ് ചെയ്തിരുന്നതെന്നും മാത്യു പറയുന്നു.

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന ഹൊറർ കോമഡി ത്രില്ലർ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ 24 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും എല്ലാം കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മാത്യു നായകാനായി എത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ലിയോയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് മാത്യു തോമസ്.

ലിയോയിലെ തന്റെ ആദ്യ ഷോട്ട് വിജയ്ക്കൊപ്പം ഥാറിൽ പോകുന്നതാണെന്നും, വണ്ടി എവിടെയെങ്കിലും പോയി ഇടിച്ച് എന്തെങ്കിലും അദ്ദേഹത്തിന് പറ്റിയാൽ എല്ലാവരും തന്നെ കൊല്ലുമെന്ന പേടിയിലാണ് ഡ്രൈവ് ചെയ്തിരുന്നതെന്നും മാത്യു പറയുന്നു. "ലിയോയിൽ എന്റെ ആദ്യ ഷോട്ട് വിജയ് സാറിന്റെ ഒപ്പം ഥാറിൽ പോകുന്നതാണ്. എനിക്ക് ആ സമയത്ത് വലുതായിട്ട് ഡ്രൈവിങ് അറിയില്ല, കൂടാതെ എന്റെ കൂടെ ഇരിക്കുന്നത് വിജയ്. എവിടെയെങ്കിലും പോയി ഇടിച്ച് എന്തെങ്കിലും അദ്ദേഹത്തിന് പറ്റിയാൽ എല്ലാവരും എന്നെ കൊല്ലും. ആ പേടിയിലാണ് ഞാൻ വണ്ടി ഓടിച്ചത്, എന്തോ ഭാഗ്യത്തിന് ഒരു കുഴപ്പവുമില്ലാതെ അത് ചെയ്തു. ഞങ്ങൾ ഒരുമിച്ച് സീൻ ചെയ്യുമ്പോൾ ചിരിക്കും. എനിക്ക് ചിരി വരുമ്പോൾ വിജയ് സാർ ചിരിക്കും, അവസാനം ലോകേഷ് വന്നിട്ട് നിങ്ങൾ ചിരിച്ച് കഴിഞ്ഞിട്ട് ഞങ്ങൾ ഷോട്ട് എടുക്കാമെന്ന് പറഞ്ഞു." പേളി മാണിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാത്യുവിന്റെ പ്രതികരണം.

സൂപ്പർ ഹിറ്റ് ഗാനങ്ങൾ

ഹൊറർ, മിസ്റ്ററി, ത്രില്ലർ, കോമഡി ഘടകങ്ങൾക്കൊപ്പം ചിത്രത്തിൽ റൊമാൻസും ഉണ്ടെന്നുള്ള സൂചനയും ടീസറും ഇതിലെ ഗാനങ്ങളും തന്നിരുന്നു. എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിലെ 'ഫൈറ്റ് ദ നൈറ്റ്', "കാതൽ പൊന്മാൻ", "ഭൂത ഗണം" എന്നീ പാട്ടുകൾ ആണ് ഇതിനോടകം പുറത്ത് വന്നത്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ത്രസിപ്പിക്കുന്ന ടീസറും ആവേശം പകരുന്ന ഗാനങ്ങളും കൊണ്ട് പ്രേക്ഷകരിൽ ഏറെ ആകാംഷ നിറച്ച ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു പക്കാ ഫൺ ഫാന്റസി ത്രില്ലർ ആയിക്കുമെന്ന സൂചനയാണ് നൽകുന്നത്. ഗംഭീര ദൃശ്യങ്ങളും, സംഗീതവും കോർത്തിണക്കിയ വമ്പൻ തീയേറ്റർ അനുഭവം ആയിരിക്കും ചിത്രം നൽകുക എന്ന പ്രതീക്ഷയും ചിത്രത്തിന്റെ ഓരോ പ്രോമോ കണ്ടന്റുകളും പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

ഇത് കൂടാതെ ചിത്രത്തിന്റേതായി പുറത്തു വരുന്ന ഓരോ പോസ്റ്ററുകളും വലിയ ശ്രദ്ധ നേടുന്നുണ്ട്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു മിസ്റ്റിക്കൽ വൈബ് പകർന്ന് നൽകുന്ന കഥാന്തരീക്ഷമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍