ബജറ്റ് 35 കോടി, ആദ്യ വാരം കളക്ഷന്‍ 3.5 കോടി; 17-ാം ദിനം ഒടിടി റിലീസ് പ്രഖ്യാപനവുമായി ആ ചിത്രം

Published : Nov 30, 2024, 09:19 PM IST
ബജറ്റ് 35 കോടി, ആദ്യ വാരം കളക്ഷന്‍ 3.5 കോടി; 17-ാം ദിനം ഒടിടി റിലീസ് പ്രഖ്യാപനവുമായി ആ ചിത്രം

Synopsis

ഈ മാസം 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ക്കായി വലിയ മുതല്‍മുടക്ക് നടത്തുമ്പോള്‍ നിര്‍മ്മാതാക്കളുടെ മനസില്‍ അതേപോലെ പ്രതീക്ഷകളാവും ഉണ്ടാവുക. എന്നാല്‍ സിനിമയ്ക്ക് എപ്പോഴും അഭിമുഖീകരിക്കേണ്ടിവരാറുള്ള അപ്രവചനീയത ബോക്സ് ഓഫീസില്‍ അവയെ കാത്തിരിക്കാറുണ്ട്. ചിലത് വലിയ വിജയം നേടുമ്പോള്‍ മറ്റ് ചിലത് വമ്പന്‍ പരാജയവുമാവും. പരാജയ ചിത്രങ്ങളുടെ ലിസ്റ്റില്‍ പെട്ട അത്തരത്തില്‍ ഒരു ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

വരുണ്‍ തേജിനെ നായകനാക്കി കരുണ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച തെലുങ്ക് ചിത്രം മട്ക ആണ് അത്. പിരീഡ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് നവംബര്‍ 14 ന് ആയിരുന്നു. വൈര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, എസ്ആര്‍ടി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിച്ച ചിത്രത്തിന് പക്ഷേ കാണികളെ ഒട്ടുമേ ആകര്‍ഷിക്കാനായില്ല. ഫലം, ബോക്സ് ഓഫീസില്‍ വലിയ പരാജയം.

35 കോടി ബജറ്റില്‍ എത്തിയ ചിത്രമാണിത്. റിലീസ് ദിനത്തില്‍ 71 ലക്ഷം മാത്രം നേടിയ ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ 2.11 കോടി ആയിരുന്നു. ഒരു വാരം പിന്നിട്ടപ്പോള്‍ ആകെ നേടാനായത് 3.45 കോടിയും. നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് രണ്ടാം വാരത്തിലും കാര്യമായ നേട്ടമൊന്നും സൃഷ്ടിക്കാനായില്ല. പരാജയം ഉറപ്പിച്ച ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. തിയറ്റര്‍ റിലീസിന്‍റെ 17-ാം ദിവസമാണ് ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. ഡിസംബര്‍ 5 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തിയറ്റര്‍ റിലീസിന്‍റെ 22-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുക. 

ALSO READ : നിര്‍മ്മാണം ഫ്രൈ‍ഡേ ഫിലിം ഹൗസ്; 'പടക്കളം' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു