'കല്യാണം കഴിഞ്ഞ് 9 വർഷം, ഇതുവരെ ​ഗർഭിണിയായില്ല, മാസമുറയിൽ തകരുന്ന സ്വപ്നം'; അഖിൽ മാരാ‍ർക്ക് മായ വിയുടെ മറുപടി

Published : May 12, 2026, 06:02 PM IST
Maya v

Synopsis

പ്രസവം ആസ്വാദനമാണെന്ന അഖിൽ മാരാരുടെ വിവാദ പരാമർശത്തെ ഹാസ്യതാരം മായ വി തള്ളിക്കളഞ്ഞു. കുട്ടികളില്ലാത്ത തനിക്ക് പ്രസവിക്കാനാവാത്തതാണ് ഏറ്റവും വലിയ വേദനയെന്ന് അവർ പറഞ്ഞു.

ടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയമായൊരു കാര്യമായിരുന്നു പ്രസവവുമായി ബന്ധപ്പെട്ട് അഖിൽ മാരാർ നടത്തിയ പരാമർശം. വൻ വിമർശനമാണ് അഖിലിന് നേരെ വന്നതും. ഇതിനിടെ മായ വി എന്ന ഹാസ്യതാരവും ടെലിവിഷനിലെ സുപരിചത മുഖവുമായ മായ വി ഒരു റിയാലിറ്റി ഷോയിൽ അഖിലിന്റെ പരാമർശം പറഞ്ഞ് ഏറെ കയ്യടി നേടിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും ഏറെ വൈറലായി. ഏറ്റവും ഒടുവിൽ വളരെ വൈകാരികമായും മായ വി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ അഖിലിന്റെ പരാമർശത്തെ കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മായ വി.

"വിവാഹം കഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷമായി. ഞാനിതുവരെ ഗർഭിണി ആയിട്ടില്ല. എല്ലാ മാസവും മാസമുറ വരുമ്പോള്‍ തകരുന്ന സ്വപ്നങ്ങളുണ്ടെനിക്ക്. ഞാനെന്‍റെ അമ്മയുടെ, അമ്മയി അമ്മയുടെ, സുഹൃത്തുക്കളുടെ ഒക്കെ അനുഭവമാണ് ആ പരിപാടിയുടെ ക്ലൈമാക്സില്‍ പറഞ്ഞത്. പ്രസവ വേദനയാണ് ഏറ്റവും വലിയ വേദനയെന്ന് അത് അനുഭവിച്ചൊരാള്‍ പറയുന്നു. അത് അനുഭവിക്കാത്ത ഒരു സ്ത്രീയാണ് ഞാന്‍. എന്നെ സംബന്ധിച്ച് സ്ത്രീകളുടെ ഏറ്റവും വലിയ വേദന, കല്യാണം കഴിഞ്ഞിട്ടും പ്രസവ വേദന അനുഭവിക്കാത്തൊരു സ്ത്രീയുടേതാണെന്ന് പറയാം. മരണ വേദന പോലെയായിരിക്കാം. എന്നിട്ടും അതിനായി കാത്തിരിക്കുന്നൊരാളാണ് ഞാന്‍. ഒരു സ്ത്രീ ആഹാരം കഴിക്കുമ്പോള്‍ പോലും ഇതെന്‍റെ കുഞ്ഞിനെ ബാധിക്കുമോ എന്നാണ് നോക്കുന്നത്. പെട്ടെന്ന് തിരിഞ്ഞ് കിടക്കില്ല. എന്‍റെ കുഞ്ഞ് വയറ്റിലുണ്ടെന്ന് അറിയാം. അവര്‍ക്കറിയാം നമുക്ക് വേദനിക്കാനുള്ളൊരു ഡേറ്റ് ഉണ്ടെന്ന്", എന്ന് മായ വി പറയുന്നു.

"അഖില്‍ മാരാര്‍ ചേട്ടന്‍ പറയുന്നത് പോലെ, ആ കാലത്ത് പാടത്ത് പോയി വന്ന്, നെല്ലികുത്തുന്നതിനിടെ പ്രസവിച്ചവരുണ്ട്. പക്ഷേ പത്ത് പേരെ പ്രസവിച്ചുവെങ്കില്‍ അഞ്ച് കുട്ടികള്‍ ഇല്ലാതായിട്ടുമുണ്ട്. അന്ന് വേണ്ടത്ര സംവിധാനങ്ങളില്ല. ഇന്നതല്ല അവസ്ഥ. ഒരു ഡോക്ടര്‍ പറയുകയാണ്, ചെറിയൊരു പ്രശ്നം ഉണ്ട് രണ്ട് ദിവസം മുന്‍പ് അഡ്മിറ്റ് ആവണമെന്ന്. ഇല്ല പണ്ട് എന്‍റെ അമ്മൂമ്മ എന്‍ജോയ് ചെയ്തിട്ടുണ്ടായിരുന്നു. ഞാനും അങ്ങനെ പ്രസവിക്കുമെന്ന് പറഞ്ഞ് ആശുപത്രിയില്‍ പോകാതിരുന്നാല്‍ നമ്മുടെ ജീവനും കൂടി അതിനുള്ളിലാണ്. എന്നെ സംബന്ധിച്ച് കുട്ടികളില്ലാത്തൊരു വേദന ഉള്ളില്‍ കിടക്കുന്നുണ്ട്. പുള്ളി എങ്ങനെ അത് പറഞ്ഞു എന്ന് എനിക്ക് മനസിലാകുന്നില്ല. അതെ കുറിച്ച് ഞാന്‍ ഒരുപാട് ചിന്തിച്ചു. അഖില്‍ തെറ്റിനെ ന്യായീകരിക്കാനാണ് ശ്രമിച്ചോണ്ടിരിക്കുന്നത്. പ്രസവ ശേഷം സ്ത്രീകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒരുപാട് വരും. ഏത് തരത്തിലാണ് അത് എന്‍ജോയ്മെന്‍റ് ആകുകയെന്ന് എനിക്ക് അറിയില്ല. എന്‍ജോയ് ചെയ്ത് പ്രസവിച്ചുവെന്ന് ആരെങ്കിലും പറഞ്ഞും കേട്ടിട്ടില്ല, വായിച്ചിട്ടും ഇല്ല. അനുഭവസ്ഥരും പറഞ്ഞിട്ടില്ല. അനുഭവിച്ചവര്‍ ഒന്നും പറയാതിരിക്കുകയും കാഴ്ച്ചക്കാരന്‍ വന്ന് എന്‍ജോയ്മെന്‍റ് ആണെന്ന് പറയുകയും ചെയ്യുന്നത് നമുക്ക് അംഗീകരിക്കാനാവില്ല", എന്നും മായ വി കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു മായയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'39-ാം വയസിൽ അന്ത്യം' ! താൻ മരിച്ചെന്ന് വാർത്ത, രൂക്ഷ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
'പള്ളീലച്ചന്റെ മോൻ സിനിമയിലോ? അതെങ്ങനെ ശരിയാകും എന്ന ചിന്തയായിരുന്നു ആളുകൾക്ക്'; തുറന്നുപറഞ്ഞ് ബേസിൽ ജോസഫ്