കേന്ദ്ര കഥാപാത്രമായി പുതുമുഖം; 'മഴമേഘം' വൈക്കത്ത് തുടങ്ങി

Published : Jul 21, 2025, 03:07 PM IST
mazhamegham starts at vaikom

Synopsis

പെരുന്താളൂർ മോഹൻ സംവിധാനം

പുതുമുഖ ബാലതാരം അന്നയെ പ്രധാന കഥാപാത്രമാക്കി പെരുന്താളൂർ മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഴമേഘം എന്ന സിനിമയുടെ പൂജാ ചടങ്ങ് വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ആഡിറ്റോറിയത്തിൽ നടന്നു. അന്ന പ്രിയ ക്രിയേഷന്റെ ബാനറിൽ സുമ പ്രിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ജനപ്രിയ കോമഡി, സോഷ്യൽ മീഡിയ താരങ്ങളും അഭിനയിക്കുന്നു.

മഞ്ജുലാൽ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. പെരുന്താളൂർ മോഹൻ എഴുതിയ വരികൾക്ക് ജോസ് ബാപ്പയ്യൻ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, ജോസ് സാഗർ, റിമി ടോമി, നിധി പ്രമോദ് എന്നിവരാണ് ഗായകർ. മേക്കപ്പ് ലാൽ കരമന, ആർട്ട് ദിലീപ് ശിവൻ കോവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണ, പി ആർ ഒ- എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ