സിരുത്തൈ ശിവ- രജനികാന്ത് ചിത്രം തുടങ്ങുമ്പോള്‍ മീനയ്‍ക്ക് പറയാനുള്ളത്!

By Web TeamFirst Published Dec 13, 2019, 1:24 PM IST
Highlights

രജനികാന്തിനെ നായകനാക്കി, സിരുത്തൈ ശിവ ഒരുക്കുന്ന ചിത്രത്തില്‍ മീനയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.


തമിഴകത്തെ ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ രജനികാന്ത് ആണ് നായകൻ. മറ്റൊരു ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാറിന് ശേഷമാണ് രജനികാന്ത് സിരുത്തൈ ശിവയ്‍ക്കൊപ്പം ചേരുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിരുത്തൈ ശിവ ചിത്രത്തില്‍ രജനികാന്തിനൊപ്പം നടി മീനയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് മീന പറയുന്നു.

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഞാൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. രജനി സാറിനൊപ്പം കുറേ നാളുകള്‍ക്ക് ശേഷം ഞാൻ അഭിനയിക്കുകയാണ്. നല്ല കഥയാണ്. നല്ല കഥാപാത്രമാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ - മീന പറയുന്നു. രജനി സാറിനൊപ്പം 28 വര്‍ഷത്തിനു ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നായിരുന്നു ഖുശ്‍ബു പറഞ്ഞത്. മുമ്പ് ഞങ്ങള്‍ നിരവധി സിനിമകളില്‍ അഭിനയിച്ചുണ്ട്, ഞങ്ങള്‍ ജോഡിയായത് പ്രേക്ഷകര്‍ ഇഷ്‍ടപ്പെട്ടു. എട്ട്, ഒമ്പത് വര്‍ഷമായി ഞാൻ തമിഴ് സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണ്. എനിക്ക് ഒരു നല്ല സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാളാകാൻ ഞാൻ ഇല്ല. അങ്ങനെയിരിക്കെയാണ് സിരുത്തൈ ശിവ എന്നോട് കഥ പറഞ്ഞത്. അത് വേറിട്ട ഒരു കഥാപാത്രമായിരുന്നു. അപൂര്‍വമായി മാത്രമേ ആള്‍ക്കാര്‍ക്ക് അങ്ങനെ അവസരം കിട്ടൂ. പ്രേക്ഷകര്‍ക്കും അത് ഇഷ്‍ടപ്പെടും എന്നാണ് ഞാൻ വിചാരിക്കുന്നത്- ഖുശ്‍ബു പറഞ്ഞിരുന്നു.   ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രാഹകൻ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയാണ് രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അജിത്തിനെ നായകനാക്കി, സിരുത്തൈ ശിവ ഏറ്റവും ഒടുവില്‍ ഒരുക്കിയ വിശ്വാസം വൻ ഹിറ്റായിരുന്നു.

click me!