പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ കോമ്പോ; ലൗലജന്റെ സ്വന്തം നൈസി; L366 പുത്തൻ അപ്‌ഡേറ്റ്

Published : Feb 15, 2026, 06:56 PM IST
Mohanlal, Meera Jasmine L366

Synopsis

Meera Jasmine as Naisy in L 366 Mohanlal Tharun Moorthy movie.L366 എന്ന ചിത്രത്തിൽ മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്നു. ലൗലജൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ നൈസി എന്ന കഥാപാത്രത്തെയാണ് മീര ജാസ്മിൻ അവതരിപ്പിക്കുന്നത്.

തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് L366. വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ താടി വടിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും മറ്റും ശ്രദ്ധേയമായിരുന്നു. മീര ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ലൗലജൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ നൈസി എന്ന കഥാപാത്രമായാണ് മീര ജാസ്മിൻ ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ മീരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് തരുൺ മൂർത്തി. 2013 ൽ പുറത്തിറങ്ങിയ സിദ്ധിഖ് ചിത്രം 'ലേഡീസ് ആന്റ് ജെന്റിൽമാൻ' എന്ന ചിത്രത്തിലായിരുന്നു മോഹൻലാലിന്റെ നായികയായി അവസാനം മീര എത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹൃദയപൂർവ്വത്തിൽ കാമിയോ റോളിൽ മീര ജാസ്മിൻ എത്തിയിരുന്നു.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിംഗ് വിവേക് ഹർഷൻ, ശബ്ദസംവിധാനം വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, കോ ഡയറക്റ്റര്‍ ബിനു പപ്പു, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, സഹസംവിധാനം ബിനു പപ്പു, മേക്കപ്പ് റോണെക്‌സ് സേവിയര്‍. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'തല്ലുമാല ദുൽഖറിന് വേണ്ടി എഴുതിയ സിനിമ..'; തുറന്നുപറഞ്ഞ് സന്തോഷ് ടി കുരുവിള
'നമുക്ക് വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ, അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല' പ്രേംകുമാർ അന്ന് പറഞ്ഞത്; പ്രതികരണവുമായി വിനയൻ