
മീരാ ജാസ്‍മിൻ വീണ്ടും തെലുങ്ക് സിനിമയില്‍ ഒരു മികച്ച വേഷത്തില്‍ എത്തുന്നു. മീരാ ജാസ്‍മിൻ സ്വാഗ് എന്ന ചിത്രത്തിലാണ് വേഷമിടുന്നത്. ശ്രീ വിഷ്‍ണുവാണ് നായകനായി എത്തുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് ഹസിത് ആണ്.
സ്വാഗ് എന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ നായികയാകുന്നത് ഋതു വര്‍മ ആണ്. സംഗീതം നിര്‍വഹിക്കുന്നത് വിവേക് സാഗറാണ്. മീരാ ജാസ്‍മിന് മികച്ച ഒരു കഥാപാത്രമാണ് എന്നാണ് സൂചന. ഇതുവരെ റീലീസ് പ്രഖ്യാപിച്ചിട്ടില്ല.
മീരാ ജാസ്‍മിൻ നായികയായി മലയാളത്തിലെത്തിയ ചിത്രം ക്യൂൻ എലിസബത്തില്‍ നരേനായിരുന്നു നായകൻ. സംവിധാനം നിര്‍വഹിച്ചിക്കുന്നത് എം പത്മകുമാറാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ് നിര്‍വഹിച്ചത്. പടച്ചോനെ നിങ്ങള് കാത്തോളീ', വെള്ളം' തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് നിര്‍മാണം.
നടൻ നരേനും മീരാ ജാസ്‍മിനും ഒപ്പം ചിത്രത്തില്‍ രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും 'ക്വീൻ എലിസബത്തി'ല്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ കലാസംവിധാനം എം ബാവയാണ്. ഉല്ലാസ് കൃഷ്‍ണ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ആണ്. ജിത്തു പയ്യന്നൂർ മേക്കപ്പും നിര്‍വഹിച്ചു. 'അച്ചുവിന്റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം' എന്നീ ചിത്രങ്ങൾക്ക് ശേഷം മീരയും നരേനും നായിക നായകൻമാരായി എത്തുന്നു എന്ന പ്രത്യേകതയുണ്ടായ 'ക്വീൻ എലിസബത്ത്' മോശമല്ലാത്ത വിജയമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക