പുറത്തെ കാഴ്‍ചകളുടെ സൗന്ദര്യം മിസ് ചെയ്യുന്നു, പക്ഷേ നല്ല നാളേയ്ക്കു വേണ്ടിയാണ് അത്; ഫോട്ടോയുമായി മീരാ നന്ദൻ

Web Desk   | Asianet News
Published : Apr 13, 2020, 04:39 PM ISTUpdated : Apr 13, 2020, 04:40 PM IST
പുറത്തെ കാഴ്‍ചകളുടെ സൗന്ദര്യം മിസ് ചെയ്യുന്നു, പക്ഷേ നല്ല നാളേയ്ക്കു വേണ്ടിയാണ് അത്;  ഫോട്ടോയുമായി മീരാ നന്ദൻ

Synopsis

കൂടുതല്‍ പ്രകാശമുള്ളതും മനോഹരവുമായ നാളേയ്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ അകത്തിരിക്കുന്നത് എന്ന് നടിയും ഗായികയുമായ മീര നന്ദൻ.


മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മീര നന്ദൻ.  ഗായികയായി ശ്രദ്ധ നേടിയ മീര നന്ദൻ പിന്നീടാണ് സിനിമയിലേക്കും എത്തിയത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ഓണ്‍ലൈനില്‍ മീര നന്ദന്റെ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് മീര നന്ദൻ ഷെയര്‍ ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പുറത്തുപോകാൻ ആഗ്രഹിക്കുന്നതിന്റെയും അതേസമയം പുറത്തേക്കിറങ്ങാതെ സുരക്ഷിതരായി നില്‍ക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുമുള്ള അടിക്കുറിപ്പോടെയാണ് മീര നന്ദൻ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

തീര്‍ച്ചയായും എനിക്ക് കാറ്റ് മിസ്സ് ചെയ്യുന്നുണ്ട്. പുറംലോകത്തിന്റെ സൗന്ദര്യം മിസ് ചെയ്യുന്നുണ്ട്. പക്ഷേ നമുക്ക് ഒന്നായി നിന്ന് അകത്തിരുന്ന് പോരാടേണ്ടതുണ്ട്. കഠിനമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.  പക്ഷേ അത് കൂടുതല്‍ പ്രകാശമുള്ളതും മനോഹരവുമായ നാളേയ്‍ക്ക് വേണ്ടിയാണെന്നും മീര നന്ദൻ എഴുതിയിരിക്കുന്നു. മുടിയിഴകള്‍ കാറ്റില്‍ പറക്കുന്ന ഒരു ഫോട്ടോയാണ് മീര നന്ദൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാടിൻ്റെ പശ്ചാത്തലത്തിൽ മിസ്റ്ററി ഫാൻ്റസി ത്രില്ലർ; 'സംഭവം അദ്ധ്യായം ഒന്ന്' മാർച്ച്‌ 6 ന്
'റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 48 കോടിയോ'; ബോക്സ് ഓഫീസ് കണക്കുകള്‍ വെറുതെയെന്ന് മല്ലിക സുകുമാരന്‍