'ഞങ്ങള്‍ നിനക്കൊപ്പമുണ്ട്, ദൈവം നമുക്കൊപ്പവും', സഞ്ചാരി വിജയ്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് മേഘ്‍ന രാജ്

Web Desk   | stockphoto
Published : Jun 14, 2021, 10:36 PM IST
'ഞങ്ങള്‍ നിനക്കൊപ്പമുണ്ട്, ദൈവം നമുക്കൊപ്പവും', സഞ്ചാരി വിജയ്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് മേഘ്‍ന രാജ്

Synopsis

അന്തരിച്ച നടൻ സഞ്ചാരി വിജയ്‍യുടെ ഓര്‍മയില്‍ മേഘ്‍ന രാജ്.

ദേശീയ അവാര്‍ഡ് ജേതാവായ നടൻ സഞ്ചാരി വിജയ്‍യുടെ മരണത്തിന്റെ ആഘാതത്തിലാണ് എല്ലാവരും. ഒരു വാഹാനാപകടമാണ് സഞ്ചാരി വിജയ്‍യുടെ ജീവൻ കവര്‍ന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഞ്ചാരി വിജയ്‍യുടെ മരണത്തില്‍ അനുശോചനം അറിയിച്ചിട്ടുള്ള മേഘ്‍ന രാജിന്റെ കുറിപ്പാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ഒരു നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും നിങ്ങൾ എത്രമാത്രം മികച്ചവനായിരുന്നുവെന്ന് എപോഴും ഓര്‍മിക്കപ്പെടും. ദൈവം ഇത് കഠിനമായ വഴിയിലാക്കിയെന്നും മേഘ്‍ന രാജ് എഴുതുന്നു. തന്റെ ഭര്‍ത്താവ് ചിരഞ്‍ജീവി സര്‍ജ മരിച്ചതിനെ തുടര്‍ന്ന് എഴുതിയ കുറിപ്പിന് സഞ്ചാരി വിജയ് സൂചിപ്പിച്ച കാര്യവും മേഘ്‍ന പങ്കുവയ്‍ക്കുന്നു.  ഞങ്ങള്‍ നിനക്കൊപ്പമുണ്ട്, ദൈവം നമുക്കൊപ്പവും എന്ന് സഞ്ചാരി വിജയ്‍ എഴുതിയതാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്.

നാന് അവനല്ല, അവള് എന്ന സിനിമയിലെ അഭിനയത്തിനാണ് സഞ്ചാരി വിജയ്‍ക്ക് മികച്ച നടനുള്ള സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ ലഭിക്കുന്നത്.

ഒട്ടേറെ സിനിമകള്‍ സഞ്ചാരി വിജയ് നായകനായി റിലീസിന് കാത്തിരിക്കെയാണ് അകാല വിയോഗം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി
ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി