'മേഘ്‌നയുടെ ഒരു ദിവസത്തെ ഭക്ഷണം ഇത്രയും സിമ്പിൾ ആണോ?' : ഇതാണ് കഴിക്കുന്നതെന്ന് വെളിപ്പെടുത്തി നടി

Published : Oct 14, 2024, 10:36 PM IST
'മേഘ്‌നയുടെ ഒരു ദിവസത്തെ ഭക്ഷണം ഇത്രയും സിമ്പിൾ ആണോ?' : ഇതാണ് കഴിക്കുന്നതെന്ന് വെളിപ്പെടുത്തി നടി

Synopsis

ചന്ദനമഴയിലൂടെ പ്രശസ്തയായ മേഘ്‌ന വിന്‍സെന്റ് തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി. ഒരു ഷൂട്ടിങ് ദിവസത്തെ ഡയറ്റ് വിശദമാക്കുന്ന വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

കൊച്ചി: ചന്ദനമഴ എന്ന സീരിയലിലൂടെയാണ് മേഘ്‌ന വിന്‍സന്റ് എന്ന നടി ശ്രദ്ധിക്കപ്പെട്ടത്. ഇന്നും സോഷ്യല്‍ മീഡിയയിലെ ആ സീരിയലിലെ കഥാപാത്രങ്ങള്‍ ട്രെന്റിങ് ആണ്. ഇപ്പോള്‍ മേഘ്‌ന തിരക്കിലാണ്, ഹൃദയം എന്ന സീരിയല്‍ ചെയ്യുന്നുണ്ട്, അതിനൊപ്പം യൂട്യൂബ് ചാനലിലും സജീവമാണ്. 

അഭിനേത്രി എന്നതിനപ്പുറം നര്‍ത്തകി കൂടെയാണ്. സ്റ്റേജ് ഷോകള്‍ ചെയ്യുന്നത് കുറവാണെങ്കിലും, കിട്ടുന്ന അവസരങ്ങളിലെല്ലാം ഒട്ടും പിന്നോടട് നില്‍ക്കാറുമില്ല. ഇപ്പോള്‍ അഭിനേത്രിയും നര്‍ത്തകിയും മാത്രമല്ല, കര്‍ഷക കൂടെയാണ്. തന്റെ കൃഷിയിടത്തിലെ വിശേഷങ്ങലാണ് മേഘ്‌ന അധികവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

ഏറ്റവും പുതിയ വീഡിയോയില്‍ തന്റെ ശരീര സൗന്ദര്യം നിലനിര്‍ത്തുന്ന രഹസ്യമാണ് മേഘ്‌ന വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല, ഒരു ഷൂട്ടിങ് ദിവസം എന്തൊക്കെ കഴിക്കുന്നു എന്ന്. രാവിലെ ഒരു ബ്ലാക്ക് കോഫി കുടിക്കുന്നതില്‍ തുടങ്ങുന്നു നടിയുടെ റുട്ടീന്‍. അത് ഒരു എനര്‍ജി നല്‍കും എന്നാണ് പറയുന്നത്. അതിന് ശേഷം റാഗി കൂള്‍ കുടിക്കും. ഉച്ചയ്ക്ക് ചപ്പാത്തിയാണ് കഴിക്കുന്നത്.

അതിനിടയില്‍ നട്‌സ് കഴിക്കും. വൈകുന്നേരം പോപ്‌കോണും ചായയും. രാത്രി ഫ്രൂട്‌സും സലാടും കഴിച്ച്, നിറയെ വെള്ളവും കുടിച്ചാല്‍ ഒരു ദിവസത്തെ ഡയറ്റ് കഴിഞ്ഞു. ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ വേറെയാണെങ്കിലും ഒരു നടിയായതുകൊണ്ടും, ശരീരത്തിന് അതാണ് നല്ലത് എന്നതുകൊണ്ടും ഈ രീതിയില്‍ തുടരുന്നു എന്നാണ് മേഘ്‌ന പറഞ്ഞത്.

പണ്ട് ഒരു സ്റ്റേജില്‍, കാറിലിരുന്ന് മേക്കപ്പിടുന്നതിനെ കുറിച്ച് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള നടിയാമ് മേഘ്‌ന. അതിന്റെ പേരില്‍ കേള്‍ക്കാത്ത കളിയാക്കലുകളില്ല. പക്ഷേ പിന്നീടുള്ള അഭിമുഖങ്ങളിലും പൊതുപരിപാടി കൂടുതല്‍ ശ്രദ്ധിച്ച് സംസാരിക്കാന്‍ മേഘ്‌നയ്ക്ക് സാധിച്ചു.

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല

'ജയ് മഹേന്ദ്രന്‍' കരിയറിലെ പുതിയ ഘട്ടമെന്ന് നടി മിയ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക