Meppadiyan : ഉണ്ണി മുകുന്ദന്‍റെ ബിഗ് റിലീസ്; 'മേപ്പടിയാന്‍' കേരളത്തിലെ 172 തിയറ്ററുകളിലേക്ക്

By Web TeamFirst Published Jan 13, 2022, 10:48 PM IST
Highlights

ഉണ്ണി മുകുന്ദന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം

ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്‍ത 'മേപ്പടിയാന്‍' (Meppadiyan) വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍. ഉണ്ണി മുകുന്ദന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയായ മേപ്പടിയാന്‍ കേരളത്തില്‍ 172 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുക. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സ് ആണ്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഉണ്ണി നായകനായെത്തുന്ന ഒരു ചിത്രം തിയറ്ററുകളില്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെയാണ് ഉണ്ണി മുകുന്ദന്‍ പ്രേക്ഷകശ്രദ്ധ നേടിയതെങ്കില്‍ വേറിട്ട കഥാപാത്രവും ചിത്രവുമാണ് മേപ്പടിയാന്‍. ജയകൃഷ്‍ണന്‍ എന്ന കഥാപാത്രത്തിനുവേണ്ട ശാരീരികമായ മേക്കോവറിനായി മറ്റു സിനിമാ തിരക്കുകളില്‍ നിന്നും ഉണ്ണി ഇടവേള എടുത്തിരുന്നു. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജി ഷൈജു.

click me!